ആസാമിലേക്കു ജലവിതരണം തടഞ്ഞിട്ടില്ല: ഭൂട്ടാൻ
ആസാമിലേക്കു ജലവിതരണം തടഞ്ഞിട്ടില്ല: ഭൂട്ടാൻ
Saturday, June 27, 2020 12:15 AM IST
തിം​ഫു: ആ​സാ​മി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ത​ട​ഞ്ഞു​വെ​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു ഭൂ​ട്ടാ​ൻ. ഇ​ന്ത്യ​യു​മാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്ഥാ​പി​ത താ​ത്പ​ര്യ​ക്കാ​ർ സൃ​ഷ്ടി​ക്കു​ന്ന പ്ര​ചാ​ര​ണ​മാ​ണി​തെ​ന്നും ​ഭൂ​ട്ടാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ആ​സാ​മി​ലെ ബ​ക്സ, ഉ​ദ​ൽ​ഗു​രി ജി​ല്ല​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വെ​ള്ളം ത​ട​യു​ക​യാ​ണെ​ന്ന ത​ര​ത്തി​ൽ ഇ​ന്ത്യ​യി​ലെ പ​ത്ര​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു​വെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു മാ​ത്ര​മ​ല്ല ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നു കാ​ര​ണ​മൊ​ന്നു​മി​ല്ലെ​ന്നും ഭൂ​ട്ടാ​ൻ വി​ശ​ദീ​ക​രി​ച്ചു.


മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സ്വ​ഭാ​വി​ക ത​ട​സം മൂ​ല​മാ​ണു ജ​ലം ല​ഭ്യ​മ​ല്ലാ​താ​യ​തെ​ന്നും ആ​സാം ചീ​ഫ് സെ​ക്ര​ട്ട​റി കു​മാ​ർ സ​ഞ്ജ​യ് കൃ​ഷ്ണ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭൂ​ട്ടാ​ന്‍റെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.