ഒബാമ കെയർ നിർത്തണം: ട്രംപ് ഭരണകൂടം കോടതിയിൽ
Saturday, June 27, 2020 12:15 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ലെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ആ​​​രോ​​​ഗ്യ​​​പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ ന​​​ട​​​പ്പാ​​​ക്കി​​​യ അ​​​ഫോ​​​ർ​​​ഡ​​​ബി​​​ൾ കെ​​​യ​​​ർ ആ​​​ക്ട്(​​​ഒ​​​ബാ​​​മ കെ​​​യ​​​ർ) നി​​​ർ​​​ത്ത​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കൊ​​​റോ​​​ണ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ച്ച ദി​​​വ​​​സം ത​​​ന്നെ​​​യാ​​​ണ് ഇ​​​തു​​​ണ്ടാ​​​യ​​​ത്. 40,401 കേ​​​സു​​​ക​​​ളാ​​​ണ് വ്യാ​​​ഴാ​​​ഴ്ച സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്ക് കൊ​​​റോ​​​ണ രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​തും മ​​​ര​​​ണം ന​​​ട​​​ന്ന​​​തും യു​​​എ​​​സി​​​ലാ​​​ണ്.

ഒ​​​ബാ​​​മ കെ​​​യ​​​റി​​​ന്‍റെ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​ക​​​നാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​ൾ​​​ഡ് ട്രം​​​പ്. ഒ​​​ബാ​​​മ കെ​​​യ​​​റി​​​ലെ ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​തു​​​കൊ​​​ണ്ട് പ​​​ദ്ധ​​​തി മൊ​​​ത്ത​​​ത്തി​​​ൽ അ​​​സാ​​​ധു​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് കോ​​​ട​​​തി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ ഈ ​​​നീ​​​ക്ക​​​ത്തെ നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു. കൊ​​​റോ​​​ണ ദു​​​ര​​​ന്ത​​​ത്തി​​​നി​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ള്ള പ​​​രി​​​ര​​​ക്ഷ കൂ​​​ടി ഇ​​​ല്ലാ​​​താ​​​ക്കാ​​​നാ​​​ണ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യും ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഹൗ​​​സ് സ്പീ​​​ക്ക​​​ർ നാ​​​ൻ​​​സി പെ​​​ലോ​​​സി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.