ഹോങ്കോംഗിൽ പ്രതിഷേധം
Wednesday, July 1, 2020 11:25 PM IST
ഹോ​​​​ങ്കോം​​​​ഗ്: ഹോ​​​​ങ്കോം​​​​ഗി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ ചൈ​​​​ന കൊ​​ണ്ടു​​വ​​ന്ന ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ നി​​​​യ​​​​മ​​​​ത്തി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്തം. ബ്രി​​​​ട്ടീ​​​​ഷ് കോ​​​​ള​​​​നി​​​​യാ​​​​യി​​​​രു​​​​ന്ന ഹോ​​​​ങ്കോം​​​​ഗ് ചൈ​​​​ന​​​​യ്ക്കു കൈ​​​​മാ​​​​റി​​​​യ​​​​തി​​​​ന്‍റെ 23-ാം വ​​​​ർ​​​​ഷി​​​​ക​​​ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന​​​​ലെ രാ​​​​ജ്യ​​​​ത്തു പ്ര​​​​തി​​​​ഷേ​​​​ധം ക​​​​ടു​​​​ത്തു. ഹോ​​​​ങ്കോം​​​​ഗ് കൈ​​​​മാ​​​​റ്റ വാ​​​​ർ​​​​ഷി​​​​ക ദി​​​​ന​​​​ത്തി​​​​ൽ സാ​​​​ധാ​​​​ര​​​​ണ ന​​​​ട​​​​ത്താ​​​​റു​​​​ണ്ടാ​​​യി​​​​രു​​​​ന്ന മാ​​​​ർ​​​​ച്ചി​​​നു പോ​​​​ലീ​​​​സ് വി​​​​ല​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ചൈ​​​​നീ​​​​സ് അ​​​​നു​​​​കൂ​​​​ല ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ മാ​​​​സ്ക് ധ​​​​രി​​​​ച്ച് ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി. ക​​ണ്ണീ​​ർ​​വാ​​ത​​ക​​വും കു​​​​രു​​​​മു​​​​ള​​​​ക് പെ​​​​ല്ല​​​​റ്റും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പോ​​​​ലീ​​​​സ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ നേ​​​​രി​​​​ട്ടു.

പു​​​​തി​​​​യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഒ​​​​ന്പ​​​​തു പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ഹോ​​​​ങ്കോം​​​​ഗ് പ​​​​താ​​​​ക​​​​യും ബ്രി​​​​ട്ടീ​​​​ഷ് പ​​​​താ​​​​ക​​​​യു​​​​മാ​​​​യി സ്വ​​​​ത​​​​ന്ത്ര ഹോ​​​​ങ്കോം​​​​ഗ് ആ​​​​വ​​​​ശ്യ​​​മു​​​ന്ന​​​​യി​​​​ച്ച് പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രെ​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി 300 പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ ഹോ​​​​ങ്കോം​​​​ഗ് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി സം​​​​ഘം ചേ​​​​ര​​​​ൽ, ആ​​​​യു​​​​ധം കൈ​​​​യി​​​ൽ വ​​​​യ്ക്ക​​​​ൽ, ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ നി​​​​യ​​​​മം ലം​​​​ഘി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണു പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തെ ഹോ​​​​ങ്കോം​​​​ഗ് ഭ​​​​ര​​​​ണാ​​​​ധി​​​​പ കാ​​​​രി ലാം ​​​​ന്യാ​​​​യീ​​​​ക​​​​രി​​​​ച്ചു. ഹോ​​​​ങ്കോം​​​​ഗ് സ്പെ​​​​ഷ​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് റീ​​​​ജ​​ണും (എ​​​​ച്ച്കെ​​​​എ​​​​സ്ആ​​​​ർ​​​​എ) ചൈ​​​​നീ​​​​സ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​മെ​​​​ന്നു ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് കാ​​​​രി ലാം​​​​ഗ് പ​​​​റ​​​​ഞ്ഞു. വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്ത​​​​ൽ ന​​​​ട​​​​ന്നു.

പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ദ ​​​​ലീ​​​​ഗ് ഓ​​​​ഫ് സോ​​​​ഷ്യ​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി. ഹോ​​​​ങ്കോം​​​​ഗ് ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ നി​​​​യ​​​​മ​​​​ത്തി​​​​നു നാ​​​​ഷ​​​​ണ​​​​ൽ പീ​​​​പ്പി​​​​ൾ​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് (ചൈ​​​നീ​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ്) സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​ണ് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​തി​​​ൽ ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗ് ഒ​​​​പ്പു​​​​വ​​​​ച്ച​​​​തോ​​​​ടെ നി​​​​യ​​​​മ​​​​മാ​​​​യി. ഇ​​​​തോ​​​​ടെ ഹോ​​​​ങ്കോം​​​​ഗ് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​മാ​​​​യി ഇ​​​​തു മാ​​​​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.