ചൈനയ്ക്കെതിരേ ആരോപണം ആവർത്തിച്ച് ട്രംപ്
ചൈനയ്ക്കെതിരേ ആരോപണം ആവർത്തിച്ച് ട്രംപ്
Monday, July 6, 2020 12:24 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: ചൈ​​​ന​​​യു​​​ടെ ര​​​ഹ​​​സ്യ​​​സ്വ​​​ഭാ​​​വ​​​വും മൂ​​​ടി​​​വ​​​യ്ക്ക​​​ലു​​​മാ​​​ണു കൊ​​​റോ​​​ണ വൈ​​​റ​​​സ് ലോ​​​ക​​​മെ​​​ന്പാ​​​ടും പ​​​ട​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്ന ആ​​​രോ​​​പ​​​ണം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ആ​​​വ​​​ർ​​​ത്തി​​​ച്ചു. യു​​​എ​​​സി​​​ൽ രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം ഉ​​​യ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യി​​​ലും പ്ര​​​തി​​​രോ​​​ധ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ രാ​​​ജ്യം നി​​​ർ​​​ണാ​​​യ​​​ക നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​താ​​​യും ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. 244-ാം സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​വേ​​​ള​​​യി​​​ൽ രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​വേ ചൈ​​​ന​​​യ്ക്കെ​​​തി​​​രേ രൂ​​​ക്ഷ​​​മാ​​​യ വാ​​​ക്കു​​​ക​​​ളാ​​​ണ് ട്രം​​​പ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്.

കൊ​​​റോ​​​ണ വൈ​​​റ​​​സ് പ​​​ട​​​രു​​​ന്ന​​​തു​​​വ​​​രെ ന​​​ല്ല രീ​​​തി​​​യി​​​ലാ​​​ണു രാ​​​ജ്യം മു​​​ന്നോ​​​ട്ടു​​​പോ​​​യ​​​ത്. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി യു​​​എ​​​സി​​​നെ മു​​​ത​​​ലെ​​​ടു​​​ത്തി​​​രു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​ർ ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്കു ന​​​ൽ​​​കു​​​ന്ന സ്ഥി​​​തി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ചൈ​​​ന​​​യി​​​ൽ നി​​​ന്നു​​​ള്ള രോ​​​ഗം പ​​​ട​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, വെ​​​ന്‍റി​​​ലേ​​​റ്റ​​​റു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ റി​​​ക്കാ​​​ർ​​​ഡ് നേ​​​ട്ട​​​ത്തി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് യു​​​എ​​​സ് ഇ​​​പ്പോ​​​ൾ. ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യും ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ലും മി​​​ക​​​ച്ച ചി​​​കി​​​ത്സാ​​​സൗ​​​ക​​​ര്യ​​​മാ​​​ണ് രാ​​​ജ്യ​​​ത്ത് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഗൗ​​​ണു​​​ക​​​ളും മാ​​​സ്കു​​​ക​​​ളും ശ​​​സ്ത്ര​​​ക്രി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും രാ​​​ജ്യ​​​ത്തു ത​​​ന്നെ നി​​​ർ​​​മി​​​ക്കു​​​ന്നു. ഇ​​​വ​​​യെ​​​ല്ലാം ഏ​​​താ​​​ണ്ട് പൂ​​​ർ​​​ണ​​​മാ​​​യും വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​വ​​​യാ​​​ണ്, പ്ര​​​ത്യേ​​​കി​​​ച്ചും വൈ​​​റ​​​സി​​​ന്‍റെ പ്ര​​​ഭ​​​വ​​​കേ​​​ന്ദ്ര​​​മാ​​​യ ചൈ​​​ന​​​യി​​​ൽ ആ​​​യി​​​രു​​​ന്നു എ​​​ന്ന​​​തു വി​​​രോ​​​ധാ​​​ഭാ​​​സ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


യു​​​എ​​​സി​​​ന്‍റെ ശാ​​​സ്ത്ര​​​മി​​​ക​​​വി​​​നെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ച ട്രം​​​പ് ഈ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ കൊ​​​റോ​​​ണ​​​യ്ക്കു പ്ര​​​തി​​​രോ​​​ധ​​​മ​​​രു​​​ന്ന് ക​​​ണ്ടെ​​​ത്താ​​​നാ​​​കു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു: ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക ഇ​​​ന്ത്യ​​​യെ സ്നേ​​​ഹി​​​ക്കു​​​ന്നു എ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. അ​​​മേ​​​രി​​​ക്ക​​​ൻ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ട്വി​​​റ്റ​​​റി​​​ൽ ന​​​ല്കി​​​യ അ​​​നു​​​മോ​​​ദ​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​നു ന​​​ന്ദി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു ട്രം​​​പ്. സു​​​ഹൃ​​​ത്താ​​​യ മോ​​​ദി​​​ക്കു ന​​​ന്ദി​​​യെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​മേ​​​രി​​​ക്ക​​​ൻ ഐ​​​ക്യ​​​നാ​​​ടു​​​ക​​​ൾ ബ്രി​​​ട്ട​​​നി​​​ൽ​​​നി​​​ന്നു സ്വാ​​​ത​​​ന്ത്ര്യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ 244-ാം വാ​​​ർ​​​ഷി​​​കം ജൂ​​​ലൈ നാ​​​ലി​​​നാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.