സൈനികാഭ്യാസം: യു​​​എ​​​സി​​​നു ഗൂ​​​ഢല​​​ക്ഷ്യ​​​മെന്നു ചൈ​​​ന
സൈനികാഭ്യാസം: യു​​​എ​​​സി​​​നു  ഗൂ​​​ഢല​​​ക്ഷ്യ​​​മെന്നു ചൈ​​​ന
Tuesday, July 7, 2020 12:35 AM IST
ബെ​​​യ്ജിം​​​ഗ്:​​​ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ദ​​​ക്ഷി​​​ണ​​​ചൈ​​​നാ ക​​​ട​​​ലി​​​ൽ സം​​​യു​​​ക്ത​​​സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ള്ള തീ​​​രു​​​മാ​​​നം സൈ​​​നി​​​ക​​​പേ​​​ശീ​​​ബ​​​ലം പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള യു​​​എ​​​സി​​​ന്‍റെ ശ്ര​​​മ​​​മാ​​​ണെ​​​ന്നു ചൈ​​​ന. തീ​​​ർ​​​ത്തും ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യു​​​ള്ള നീ​​​ക്കം മേ​​​ഖ​​​ല​​​യി​​​ലെ സു​​​സ്ഥി​​​ര​​​ത ത​​​ക​​​ർ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​വ​​​ക്താ​​​വ് ഹോ ​​​ലി​​​ജി​​​യാ​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

യു​​​എ​​​സ്എ​​​സ് നി​​​മി​​​റ്റ്സ്, യു​​​എ​​​സ്എ​​​സ് റൊ​​​ണാ​​​ൾ​​​ഡ് റീ​​​ഗ​​​ൻ എ​​​ന്നീ വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക​​​ൾ​​​ക്കൊ​​​പ്പം യു​​​ദ്ധ​​​ക്കപ്പ​​​ലു​​​ക​​​ളും പോ​​​ർ​​​വി​​​മാ​​​ന​​​ങ്ങ​​​ളും സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി ദ​​​ക്ഷി​​​ണാ​​​ചൈ​​​ന ക​​​ട​​​ലി​​​ൽ യു​​​എ​​​സ് അ​​​ണി​​​നി​​​ര​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ദ​​​​​​​ക്ഷി​​​​​​​ണചൈ​​​​​​​നാ ക​​​​​​​ട​​​​​​​ലും ഇ​​​​​ൻ​​​​​ഡോ- പ​​​​​സ​​​​​ഫി​​​​​ക് മേ​​​​​ഖ​​​​​ല​​​​​യും സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​വും സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​വു​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണു ല​​​​​​​ക്ഷ്യ​​​​​മെ​​​​​​​ന്നാ​​​ണ് യു​​​എ​​​സി​​​ന്‍റെ ന്യാ​​​യം.


അ​​​തേ​​​സ​​​മ​​​യം, പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ 90 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടേ​​​​​​​താ​​​​​​​ണെ​​​​​​​ന്നാ​​​​​​​ണ് ചൈ​​​​​​​ന​​​​​​​യു​​​​​​​ടെ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​വാ​​​​​​​ദം. എ​​​ന്നാ​​​ൽ ബ്രൂ​​​​​​​ണെ, മ​​​​​​​ലേ​​​​​​​ഷ്യ, ഫി​​​​​​​ലി​​​​​​​പ്പീ​​​​​​​ൻ​​​​​​​സ്, താ​​​​​​​യ്‌​​​വാ​​​​​​​ൻ, വി​​​​​​​യ​​​​​​​റ്റ്നാം എ​​​​​​​ന്നി​​​വ​​​രും ക​​​ട​​​ലി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​വ​​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.