എർദോഗൻ ഒപ്പുവച്ചു; ഹാഗിയ സോഫിയ മോസ്ക് ആയി
എർദോഗൻ ഒപ്പുവച്ചു; ഹാഗിയ സോഫിയ മോസ്ക് ആയി
Sunday, July 12, 2020 12:24 AM IST
അ​​​ങ്കാ​​​റ: ഇ​​​സ്താം​​​ബൂ​​​ളി​​​ലെ ഹാ​​​ഗി​​​യ സോ​​​ഫി​​​യ വീ​​​ണ്ടും മോ​​​സ്ക് ആ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​ൽ തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ ഒ​​​പ്പു​​​വ​​​ച്ചു. ആ​​​ദ്യ പ്രാ​​​ർ​​​ഥ​​​ന 24നു(വെ​​​ള്ളി) ന​​​ട​​​ക്കും. യു​​​നെ​​​സ്കോ​​​യു​​​ടെ എ​​​തി​​​ർ​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ൾ.

1500 വ​​​ർ​​​ഷം മു​​​ന്പ് പ​​​രി​​​ശു​​​ദ്ധ ദൈ​​​വ​​​മാ​​​താ​​​വി​​​ന്‍റെ നാ​​​മ​​​ധേ​​​യ​​​ത്തി​​​ലു​​​ള്ള ക​​​ത്തീ​​​ഡ്ര​​​ലാ​​​യി നി​​​ർ​​​മി​​​ച്ച ഹാ​​​ഗി​​​യ സോ​​​ഫി​​​യയ്ക്കു യു​​​നെ​​​സ്കോ​​​യു​​​ടെ ലോ​​​ക പൈ​​​തൃ​​​ക പ​​​ദവിയുണ്ട്. 1453-ൽ ഇ​​​സ്താം​​​ബൂ​​​ൾ കീ​​​ഴ​​​ട​​​ക്കി​​​യ ഓ​​​ട്ടോ​​​മ​​​ൻ തു​​​ർ​​​ക്കി​​​ക​​​ൾ ക​​​ത്തീ​​​ഡ്ര​​​ലി​​​നെ മോ​​​സ്ക് ആ​​​ക്കി​​​യി​​​രു​​​ന്നു.
ആ​​​ധു​​​നി​​​ക തു​​​ർ​​​ക്കി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നും ആ​​​ദ്യപ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ മു​​​​സ്ത​​​​ഫ ക​​​​മാ​​​​ൽ അ​​​​ത്താ​​​​തു​​​​ർ​​​​ക്ക്, മ​​​തേ​​​ത​​​ര നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി 1935-​ൽ ​​​മോ​​​​സ്കിനെ മ്യൂ​​​​സി​​​​യ​​​​മാ​​​​ക്കി​.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം തു​​​ർ​​​ക്കി​​​യി​​​ലെ ഉ​​​ന്ന​​​തകോ​​​ട​​​തി ഹാ​​​ഗി​​​യ സോ​​​ഫി​​​യ​​​യു​​​ടെ മ്യൂ​​​സി​​​യം​​​പ​​​ദ​​​വി എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് വീ​​​ണ്ടും മോ​​​സ്കാക്കി​​​യ​​​ത്.


തു​​​ർ​​​ക്കി​​​യി​​​ലെ യാ​​​ഥാ​​​സ്ഥി​​​തി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളും മ​​​തേ​​​ത​​​ര​​​വാ​​​ദി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സം രൂ​​​ക്ഷ​​​മാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്നു. തു​​​ർ​​​ക്കിയുടെ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ എ​​​ർ​​​ദോ​​​ഗ​​​ന്‍റെ അ​​​പ്ര​​​മാ​​​ദി​​​ത്വം ഇ​​​തോ​​​ടെ വ​​​ർ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു.

തു​​​ർ​​​ക്കി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യി​​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​ക​​​ൾ ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഹാ​​​ഗി​​​യ സോ​​​ഫി​​​യ​​​യു​​​ടെ പ​​​ദ​​​വി മാ​​​റ്റു​​​ന്ന​​​തി​​​നു മു​​​ന്പ് ത​​​ങ്ങ​​​ളോ​​​ട് ആ​​​ലോ​​​ചി​​​ച്ചി​​​ല്ലെ​​​ന്ന് യു​​​നെ​​​സ്കോ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ആ​​​ന്ദ്രെ​​​യ് അ​​​സു​​​ലെ​​​യ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഇ​​​തി​​​നി​​​ടെ, ഹാ​​​ഗി​​​യ സോ​​​ഫി​​​യ​​​യു​​​ടെ ക​​​വാ​​​ടം വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കും മു​​​സ്‌​​​ലിം​​​ഇ​​​ത​​​ര​​​ർ​​​ക്കുമായി തു​​​റ​​​ന്നി​​​രി​​​ക്കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.