റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയം
Monday, July 13, 2020 12:15 AM IST
മോ​​​സ്‌​​​കോ: റ​​​ഷ്യ​​​യി​​​ലെ സെ​​​കെ​​​നോ​​​വ് മെ​​​ഡി​​​ക്ക​​​ല്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ലോ​​​ക​​​ത്താ​​​ദ്യ​​​മാ​​​യി കൊ​​​റോ​​​ണ വൈ​​​റ​​​സ് വാ​​​ക്‌​​​സി​​​ന്‍ മ​​​നു​​​ഷ്യ​​​രി​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചു.

വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ദ്യ സം​​​ഘം ബു​​​ധ​​​നാ​​​ഴ്ച ആ​​​ശു​​​പ​​​ത്രി വി​​​ട്ട​​​താ​​​യി ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ര്‍ ട്രാ​​​ന്‍സ്‌​​​ലേ​​​ഷ​​​ണ​​​ല്‍ മെ​​​ഡി​​​സി​​​ന്‍ ആ​​​ന്‍ഡ് ബ​​​യോ​​​ടെ​​​ക്‌​​​നോ​​​ള​​​ജി ഡ​​​യ​​​റ​​​ക്ട​​​ര്‍ വാ​​​ദിം ത​​​ര​​​സോ​​​വ് പ​​​റ​​​ഞ്ഞു.

ഗാ​​​മെ​​​ലി ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​പ്പി​​​ഡെ​​​മോ​​​ള​​​ജി ആ​​​ന്‍ഡ് മൈ​​​ക്രോ ബ​​​യോ​​​ള​​​ജി വി​​​ക​​​സി​​​പ്പി​​​ച്ച വാ​​​ക്സി​​​ന്‍ ജൂ​​​ണ്‍ 18 ആ​​​ണ് മ​​​നു​​​ഷ്യ​​​രി​​​ല്‍ പ​​​രീ​​​ക്ഷി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്. വാ​​​ക്‌​​​സി​​​ന്‍ സ്വീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ര​​​ണ്ടാം സം​​​ഘം ജൂ​​​ലൈ 20ന് ​​​ആ​​​ശു​​​പ​​​ത്രി വി​​​ടു​​​മെ​​​ന്നും ത​​​ര​​​സോ​​​വ് പ​​​റ​​​ഞ്ഞു.


വാ​​​ക്‌​​​സി​​​ന്‍ പ​​​രീ​​​ക്ഷ​​​ണം വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നും ഇ​​​തു​​​വ​​​രെ മ​​​രു​​​ന്ന് മ​​​നു​​​ഷ്യ ശ​​​രീ​​​ര​​​ത്തി​​​നു ഹാ​​​നി​​​ക​​​ര​​​മ​​​ല്ലെ​​​ന്നും സെ​​​കെ​​​നോ​​​വ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ലെ സാം​​​ക്ര​​​മി​​​ക രോ​​​ഗ​​​വി​​​ഭാ​​​ഗം ത​​​ല​​​വ​​​ന്‍ അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ ലു​​​കാ​​​ഷേ​​​വ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.