ചെംഗ്ഡുവിലെ അമേരിക്കൻ കോൺസലേറ്റ് ചൈന പൂട്ടിച്ചു
ചെംഗ്ഡുവിലെ അമേരിക്കൻ  കോൺസലേറ്റ് ചൈന പൂട്ടിച്ചു
Saturday, July 25, 2020 12:03 AM IST
ബെ​​​യ്ജിം​​​ഗ്: ​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ചെം​​​ഗ്ഡു​​​വി​​​ലെ യു​​​എ​​​സ് കോ​​​ൺ​​​സ​​​ലേ​​​റ്റ് അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ൻ ചൈ​​​ന ഇ​​​ന്ന​​​ലെ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ബു​​​ധ​​​നാ​​​ഴ്ച ഹൂ​​​സ്റ്റ​​​ണി​​​ലെ ചൈ​​​നീ​​​സ് കോ​​​ൺ​​​സ​​​ലേ​​​റ്റ് യു​​​എ​​​സ് പൂ​​​ട്ടി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യാണ് ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ചൈ​​​ന അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സി​​​ന്‍റെ ബൗ​​​ദ്ധി​​ക​​​സ്വ​​​ത്തു​​​ക്ക​​​ൾ മോ​​​ഷ്ടി​​​ക്കു​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണു ചൈ​​​നീ​​​സ് കോ​​​ൺ​​​സ​​​ലേ​​​റ്റ് പൂ​​​ട്ടി​​​യ​​​ത്. ഇ​​​തി​​​നു യു​​​എ​​​സി​​​നു ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്കു​​​മെ​​ന്നു ചൈ​​​ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.

ടി​​​ബ​​​റ്റി​​​നോ​​​ട് അ​​​ടു​​​ത്ത ചെം​​​ഗ്ഡു​​​വി​​​ലെ യു​​​എ​​​സ് കോ​​​ൺ​​​സ​​​ലേ​​​റ്റ് 1985ൽ ​​​സ്ഥാ​​​പി​​​ച്ച​​​താ​​​ണ്. ടി​​​ബ​​​റ്റി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ ഈ ​​​കോ​​​ൺ​​​സ​​​ലേ​​​റ്റ് യു​​​എ​​​സി​​​ന് ഏ​​റെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ട്ടി​​​രു​​​ന്നു. ടി​​​ബ​​​റ്റി​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യ​​​നീ​​​ക്ക​​​ങ്ങ​​​ളെ യു​​​എ​​​സ് പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തി​​​ൽ ചൈ​​​ന എ​​​ന്നും അ​​​സ്വ​​​സ്ഥ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്.

ചൈ​​​ന​​​യും യു​​​എ​​​സും ത​​​മ്മി​​​ലു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ ന​​​യ​​​ത​​​ന്ത്ര​​​ യു​​​ദ്ധ​​​മാ​​​യി പ​​​രി​​​ണ​​​മി​​​ക്കു​​​ക​​​യാ​​​ണ്. വ്യാ​​​പാ​​​രം, കോ​​​വി​​​ഡ്, ഹോ​​​ങ്കോം​​​ഗ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ വ​​​ലി​​​യ ക​​​ല​​​ഹം നേ​​​ര​​​ത്തേ​​​ത​​​ന്നെ​​​യു​​​ണ്ട്.


വീ​​​സ ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ ഒ​​​രു ചൈ​​​നീ​​​സ് ഗ​​​വേ​​​ഷ​​​ക സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ​​​യി​​​ലെ ചൈ​​​നീ​​​സ് കോ​​​ൺ​​​സ​​​ലേ​​​റ്റി​​​ൽ ഒ​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​യും യു​​​എ​​​സ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഗ​​​വേ​​​ഷ​​​ക​​​യ്ക്ക് ചൈ​​​നീ​​​സ് സൈ​​​ന്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് എ​​​ഫ്ബി​​​ഐ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

ചൈ​​​നീ​​​സ് കോ​​​ൺ​​​സ​​​ലേ​​​റ്റ് ചാ​​​ര​​​ന്മാ​​​രു​​​ടെ കേ​​​ന്ദ്രം: പോം​​​പി​​​യോ

ഹൂ​​​സ്റ്റ​​​ണി​​​ലെ ചൈ​​​നീ​​​സ് കോ​​​ൺ​​​സ​​​ലേ​​​റ്റ് ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ കേ​​​ന്ദ്ര​​​മാ​​​ണെ​​​ന്നു യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക് പോം​​​പി​​​യോ ആ​​​രോ​​​പി​​​ച്ചു. യു​​​എ​​​സ് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ വ്യാ​​​പാ​​​ര​​ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ മോ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഇ​​​വി​​​ടെ ന​​​ട​​​ന്നി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​തു പൂ​​​ട്ടാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.