പുനരുദ്ധരിച്ച കത്തോലിക്കാ കത്തീഡ്രൽ സിറിയയിൽ കൂദാശ ചെയ്തു
പുനരുദ്ധരിച്ച കത്തോലിക്കാ കത്തീഡ്രൽ  സിറിയയിൽ കൂദാശ ചെയ്തു
Sunday, July 26, 2020 12:30 AM IST
മ്യൂ​ണി​ക്ക്: 2012 മു​ത​ൽ മു​സ്‌​ലിം തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഫ​ല​മാ​യി നാ​ശോ​ന്മു​ഖ​മാ​യി​രു​ന്ന സി​റി​യ ആ​ലെ​പ്പോ​യി​ലെ സെ​ന്‍റ് ഏ​ലി​യാ​സ് മാ​റോ​നൈ​റ്റ് ക​ത്തോ​ലി​ക്കാ ക​ത്തീ​ഡ്ര​ൽ ഇൗമാസം 20-ന് കൂ​ദാ​ശ ചെ​യ്തു.

ത​ക​ർ​ന്ന ക​ത്തീ​ഡ്ര​ലി​ൽ 2016-ലെ ​ക്രി​സ്മ​സ് കു​ർ​ബാ​ന അ​ർ​പ്പി​ച്ച​തി​ന്‍റെ​യും നാ​ശ​ക്കു​ന്പാ​ര​ങ്ങ​ൾ​ക്കു​മു​ക​ളി​ൽ പു​ൽ​ക്കു​ടു സ്ഥാ​പി​ച്ച​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. ആ​ലെ​പ്പോ​യി​ലെ മാ​റോ​നൈ​റ്റ് മെ​ത്രാ​പ്പോ​ലീ​ത്താ ജോ​സ​ഫ് ടോ​ബ്ജി, പു​ന​രു​ദ്ധ​രി​ക്ക​പ്പെ​ട്ട ക​ത്തീ​ഡ്ര​ൽ ആ​ലെ​പ്പോ​യി​ലും ലോ​ക​മെ​ങ്ങു​മു​ള്ള ക്രൈ​സ്ത​വ​ർ​ക്ക് പ്ര​ത്യാ​ശ​യു​ടെ സ​ന്ദേ​ശം പ​ക​രു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു. സി​റി​യയി​ൽ​ത്ത​ന്നെ ത​ങ്ങ​ൾ തു​ട​ർ​ന്നും താ​മ​സി​ക്കു​മെ​ന്ന​തി​ന്‍റെ അ​ട​യാ​ള​മാ​ണ​ത്.


ര​ണ്ടു​ല​ക്ഷ​ത്തോ​ളം ക്രൈ​സ്ത​വ​ർ പാ​ർ​ത്തി​രു​ന്ന ആ​ലെ​പ്പോ​യി​ൽ ഇ​പ്പോ​ൾ അ​ര​ല​ക്ഷ​ത്തി​ൽ താ​ഴെ ക്രൈ​സ്ത​വ​രാ​ണു​ള്ള​ത്. യു​ദ്ധ​ത്തി​ന്‍റെ ഫ​ല​മാ​യി അ​നേ​കം പേ​ർ വ​ധി​ക്ക​പ്പെ​ടു​ക​യും നാ​ടു​ക​ട​ത്ത​പ്പെ​ടു​ക​യും ചെ​യ്യു​ക​യു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.