നാന്‍റസ് കത്തീഡ്രലിലെ തീപിടിത്തം: റുവാണ്ടൻ അഭയാർഥി അറസ്റ്റിൽ
നാന്‍റസ് കത്തീഡ്രലിലെ  തീപിടിത്തം: റുവാണ്ടൻ  അഭയാർഥി അറസ്റ്റിൽ
Monday, July 27, 2020 12:27 AM IST
പാ​രീ​സ്: ​നാ​ന്‍റ​സി​ലെ പു​രാ​ത​ന ക​ത്തോ​ലി​ക്കാ ക​ത്തീ​ഡ്ര​ലി​നു തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ റു​വാ​ണ്ട​ൻ അ​ഭ​യാ​ർ​ഥി​യെ ഫ്ര​ഞ്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ത്തീ​ഡ്ര​ലി​ന്‍റെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി ഫ്ര​ഞ്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തീ​പി​ടി​ത്ത​മു​ണ്ടാ​യ 18നു ​പി​റ്റേ​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട​യ​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ പേ​രു പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ൽ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ​യും പൗ​ലോ​സി​ന്‍റെ​യും നാ​മ​ധേ​യ​ത്തി​ൽ ഗോ​ഥി​ക് മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച ക​ത്തീ​ഡ്ര​ലി​ലെ തീ​പി​ടി​ത്തം മ​ന​പ്പൂ​ർ​വ​മു​ള്ള കൊ​ള്ളി​വ​യ്ക്ക​ലാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.

തീ​പി​ടി​ത്ത​ത്തി​ൽ പ​ള്ളി​ക്കു​ള്ളി​ലെ 17-ാം നൂ​റ്റാ​ണ്ടി​ലെ ഓ​ർ​ഗ​ണും ചി​ത്രാ​ങ്കി​ത ചി​ല്ലു​ജ​നാ​ല​യും ന​ശി​ച്ചു. നൂ​റ് അ​ഗ്നി​ശ​മന​സേ​നാം​ഗ​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ പ​രി​ശ്ര​മി​ച്ചാ​ണു തീ​യ​ണ​ച്ച​ത്.

39 വ​യ​സു​ള്ള അ​ക്ര​മി പ​ള്ളി​യി​ൽ സ​ന്ന​ദ്ധ​സേ​വ​നം ചെ​യ്തി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ ത​ലേ​ന്ന് പ​ള്ളി പൂ​ട്ടാ​നു​ള്ള ചു​മ​ത​ല ഇ​യാ​ൾ​ക്കാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഇ​യാ​ളെ വീ​ണ്ടും ചോ​ദ്യം​ചെ​യ്തു. ക​ത്തി​ന​ശി​ച്ച ഓ​ർ​ഗ​ണി​നു സ​മീ​പം മൂ​ന്നി​ട​ത്തു തീ ​കൊ​ളു​ത്തി​യ​താ​യി ഇ​യാ​ൾ സ​മ്മ​തി​ച്ചെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ ഓ​ഫീ​സ് അ​റി​യി​ച്ചു. ചെ​യ്ത പ്ര​വൃ​ത്തി​യി​ൽ ത​ന്‍റെ ക​ക്ഷി ഖേ​ദി​ക്കു​ന്ന​താ​യും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​യാ​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം, വ​ർ​ഷ​ങ്ങ​ളാ​യി ഫ്രാ​ൻ​സി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ എ​ന്തു പ്രേ​ര​ണ​യി​ലാ​ണു തീ ​കൊ​ളു​ത്തി​യ​തെ​ന്നു വ്യ​ക്ത​മ​ല്ല.
പാ​രീ​സി​ലെ പ്ര​സി​ദ്ധ​മാ​യ നോ​ത്ര​ദാം ക​ത്തീ​ഡ്ര​ലി​ലെ വ​ൻ അ​ഗ്നി​ബാ​ധ ന​ട​ന്ന് ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണു നാ​ന്‍റ​സ് ക​ത്തീ​ഡ്ര​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.