കാട്ടുതീ: തെക്കൻ കലിഫോർണിയയിൽ 200 വീടുകൾ ഒഴിപ്പിച്ചു
കാട്ടുതീ: തെക്കൻ കലിഫോർണിയയിൽ 200 വീടുകൾ ഒഴിപ്പിച്ചു
Sunday, August 2, 2020 12:15 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: കാ​​​​ട്ടു​​​​തീ പ​​​​ട​​​​ർ​​​​ന്നു​​​​പി​​​​ടി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ തെ​​​​ക്ക​​​​ൻ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ റി​​​​വ​​​​ർ​​ സൈ​​​​ഡി​​​​ൽ ഇ​​​​രു​​​​നൂ​​​​റോ​​​​ളം വീ​​​​ട്ടു​​​​കാ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു. ‘ആ​​​​പ്പി​​​​ൾ ഫ​​​​യ​​​​ർ’ ​​എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന അ​​​​തി​​​​വേ​​​​ഗം പ​​​​ട​​​​രു​​​​ന്ന കാ​​​​ട്ടു​​​​തീ അ​​​​ഞ്ചു​​​​മ​​​​ണി​​​​ക്കൂ​​​​ർ​​​​കൊ​​​​ണ്ട് 900 ഏ​​​​ക്ക​​​​ർ വ​​​​നം ചാ​​​​ന്പ​​​​ലാ​​​​ക്കി.


തീ ​​​​അ​​​​ണ​​​​യ്ക്കാ​​​​നാ​​​​യി തെ​​​​ക്ക​​​​ൻ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നാ​​​​യി നാ​​​​ല് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും ഏ​​​​ഴ് എ​​​​യ​​​​ർ ടാ​​​​ങ്ക​​​​റു​​​​ക​​​​ളും 375 അ​​​​ഗ്നി​​​​ശ​​​​മ​​​​ന സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളും അ​​​​ത്യ​​​​ധ്വാ​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്. കാ​​​​ട്ടു​​​​തീ​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ ആ​​​​ൾ​​​​നാ​​​​ശ​​മു​​ണ്ടാ​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.