കോവിഡ്: വിക്ടോറിയയിൽ ദുരന്തമായി പ്രഖ്യാപിച്ചു
കോവിഡ്: വിക്ടോറിയയിൽ ദുരന്തമായി പ്രഖ്യാപിച്ചു
Monday, August 3, 2020 12:16 AM IST
മെ​​​ല്‍ബ​​​ണ്‍: ഞാ​​​യ​​​റാ​​​ഴ്ച 671 പേ​​​ര്‍ക്കു കൂ​​​ടി കോവിഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ വി​​​ക്ടോ​​​റി​​​യ സം​​​സ്ഥാ​​​നം ഇതിനെ ദു​​​ര​​​ന്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. മെ​​​ല്‍ബ​​​ണ്‍ ന​​​ഗ​​​ര​​​ത്തി​​​ല്‍ ക​​​ര്‍ഫ്യു ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും സ​​​ഞ്ചാ​​​ര​​​വി​​​ല​​​ക്ക് നി​​​ല​​​വി​​​ൽ വ​​​ന്ന​​​താ​​​യും വി​​​ക്ടോ​​​റി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡാ​​​നി​​​യേ​​​ല്‍ ആ​​​ന്‍ഡ്രൂ​​​സ് പ​​​റ​​​ഞ്ഞു. ഞാ​​​യ​​​ര്‍ മു​​​ത​​​ല്‍ ആ​​​റ് ആ​​​ഴ്ച രാ​​​ത്രി എ​​​ട്ടു മു​​​ത​​​ല്‍ രാ​​​വി​​​ലെ അ​​​ഞ്ചു​​​വ​​​രെ ക​​​ര്‍ഫ്യു ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

മെ​​​ല്‍ബ​​​ണ്‍ ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ള്‍ക്ക് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ അ​​​വ​​​രു​​​ടെ താ​​​മ​​​സ സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് അ​​​ഞ്ചു​​​കി​​​ലോ​​​മീ​​​റ്റ​​​ര്‍ ചു​​​റ്റ​​​ള​​​വി​​​ല്‍ മാ​​​ത്ര​​​മേ യാ​​​ത്ര​​​ചെ​​​യ്യാ​​​ന്‍ സാ​​​ധി​​​ക്കൂ. ശ​​​നി​​​യാ​​​ഴ്ച 397 പേ​​​ര്‍ക്കാ​​​ണ് വി​​​ക്ടോ​​​റി​​​യ​​​യി​​​ല്‍ കൊറോണ വൈ റസ് ബാധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.


ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി മു​​​ത​​​ല്‍ മെ​​​ല്‍ബ​​​ണി​​​നു പു​​​റ​​​ത്തു​​​ള്ള​​​വ​​​രോ​​​ട് വീ​​​ടു​​​ക​​​ളി​​​ല്‍ ക​​​ഴി​​​യാ​​​നാ​​​ണ് നി​​​ര്‍ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച കൂ​​​ടു​​​ത​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പു​​​തി​​​യ ലോ​​​ക്ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സൂ​​​പ്പ​​​ര്‍മാ​​​ര്‍ക്ക​​​റ്റു​​​ക​​​ളി​​​ല്‍ വ​​​ന്‍ തി​​​ര​​ക്കാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.