ബെയ്‌റൂട്ടിൻ വൻ സ്ഫോടനം
Wednesday, August 5, 2020 12:26 AM IST
ബെ​യ്റൂ​ട്ട്: ല​ബ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്‌​റൂ​ട്ടി​ല്‍ വ​ന്‍ സ്‌​ഫോ​ട​നം. ന​ഗ​ര​ത്തി​ലെ തു​റ​മു​ഖ മേ​ഖ​ല​യി​ലാ​ണ് സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​ത്. ര​ണ്ടാ​മ​തൊ​രു സ്‌​ഫോ​ട​നം ഉ​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ടാ​ത്ത റി​പ്പോ​ര്‍ട്ടു​ണ്ട്. നി​ര​വ​ധി​പ്പേ​ർ മ​രി​ച്ച​താ​യി അ​ൽ​മ​നാ​ർ ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഹ​മാ​ദ് ഹ​സ​ൻ അ​റി​യി​ച്ചു. ധാ​രാ​ളം കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍ന്ന​താ​യി ക​രു​തു​ന്നു. സ്‌​ഫോ​ട​ന​ത്തെ​ത്തു​ട​ര്‍ന്ന് ആ​കാ​ശ​ത്ത് വ​ന്‍ പു​ക​പ​ട​ലം രൂ​പ​പെ​ട്ട​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചു.


മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി റ​ഫീ​ഖ് ഹ​രീ​രി 2005ല്‍ ​കാ​ർ​ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ യു​എ​ന്‍ ട്രി​ബ്യൂ​ണ​ല്‍ വി​ധി​പ്ര​സ്താ​വി​ക്കു​ന്ന​തി​നു തൊ​ട്ടു മു​മ്പാ​ണ് സ്‌​ഫോ​ട​നം. പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന നാ​ലു ഹി​സ്ബു​ള്ള​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ലാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നാ​ണ് ഹി​സ്ബു​ള്ള വാ​ദി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.