ലബനൻ ജനതയ്ക്ക് ആശ്വാസമായി മാർപാപ്പയുടെ സഹായധനം
ലബനൻ ജനതയ്ക്ക് ആശ്വാസമായി  മാർപാപ്പയുടെ സഹായധനം
Monday, August 10, 2020 12:37 AM IST
വ​ത്തി​ക്കാ​ൻ: ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നൂ​റി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത ബെ​യ്റൂ​ട്ടി​ലെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്രാ​ഥ​മി​ക സ​ഹാ​യ​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ 250,000 യൂ​റോ സം​ഭാ​വ​ന ചെ​യ്തു.

സ​മ​ഗ്ര മാ​ന​വ വി​ക​സ​ന​ത്തി​നു​ള്ള പേ​പ്പ​ൽ കാര്യാലയമാ​ണ് മാ​ർ​പാ​പ്പ​യു​ടെ സം​ഭാ​വ​ന പ്ര​ഖ്യാ​പി​ച്ച​ത്. ദു​ര​ന്ത​ബാ​ധി​ത​രാ​യ ജ​ന​ങ്ങ​ളോ​ടു​ള്ള സ​ഭ​യു​ടെ ക​രു​ത​ലി​ന്‍റെ​യും അ​ടു​പ്പ​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​ണി​തെ​ന്ന് വ​ത്തി​ക്കാ​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ കെ​ടു​തി​ക​ൾ​കൊ​ണ്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ല​ബ​ന​ന്‍ ജ​ന​ത​യോ​ടു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​കാ​ശ​നം കൂ​ടി​യാ​ണ് ഇ​തെ​ന്നും പ്ര​സ്താ​വ​ന​യി​ലു​ണ്ട്. മാ​ർ​പാ​പ്പ​യു​ടെ സം​ഭാ​വ​ന ബെ​യ്റൂ​ട്ടി​ലെ അ​പ്പ​സ്തോ​ലി​ക നൂ​ൺ​ഷി​യേ​ച്ച​ർ വ​ഴി​യാ​ണ് കാര്യാ ലയം വി​ത​ര​ണം ചെ​യ്ത​ത്.


മാ​ർ​പാ​പ്പ​യു​ടെ സ​ഹാ​യ​ത്തി​നു പു​റ​മെ ബെ​യ്റൂ​ട്ട് സ്ഫോ​ട​ന​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കാ​രി​ത്താ​സ് ല​ബ​ന​ൻ, കാ​രി​ത്താ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​സ്, കാ​ത്ത​ലി​ക് റി​ലീ​ഫ് സ​ര്‍വീ​സ് എ​ന്നി​വ​യി​ലൂ​ടെ ക​ത്തോ​ലി​ക്കാ സ​ഭ അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കു​ന്നുണ്ട്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്തു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ ആ​ൾ​നാ​ശ​ത്തോ​ടൊ​പ്പം ദേ​വാ​ല​യ​ങ്ങ​ളും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.