വൈറ്റ്ഹൗസ് വളപ്പിൽ വെടിവയ്പ്
വൈറ്റ്ഹൗസ് വളപ്പിൽ വെടിവയ്പ്
Wednesday, August 12, 2020 12:25 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: വൈ​​​​റ്റ്ഹൗ​​​​സ് വ​​​​ള​​​​പ്പി​​​​ൽ വെ​​​​ടി​​​​വ​​​​യ്പുണ്ടാ​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നെ സു​​​​ര​​​​ക്ഷി​​​​ത​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മാ​​​​റ്റി. തി​​​​ങ്ക​​​​ളാ​​​​ഴ്ച ട്രം​​​​പ് വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

വൈ​​​​റ്റ്ഹൗ​​​​സ് വ​​​​ള​​​​പ്പി​​​​ൽ ക​​​​ട​​​​ന്ന അ​​​​ന്പ​​​​ത്തൊ​​​​ന്നു​​​​കാ​​​​ര​​​​ൻ ഒ​​​​രു സു​​​​ര​​​​ക്ഷാ​​​​ഭ​​​​ട​​​​നെ സ​​​​മീ​​​​പി​​​​ച്ച് ത​​​ന്‍റെ ​​​പ​​​ക്ക​​​ൽ ആ​​​യു​​​ധ​​​മു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞു. സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ൻ ഉ​​​ട​​​ൻ ഇ​​​യാ​​​ളെ വെ​​​ടി​​​വ​​​ച്ചി​​​ട്ടു. പി​​​ന്നീ​​​ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സു​​​​ര​​​​ക്ഷാ ​​​​ഭ​​​​ട​​​​ന്മാ​​​​ർ ട്രം​​​​പി​​​​നെ സു​​​​ര​​​​ക്ഷി​​​​ത​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു കൂ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. ഏ​​​​താ​​​​നും മി​​​​നി​​​​ട്ടു​​​​ക​​​​ൾ​​​​ക്കകം മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹം കാ​​​​ര്യ​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.