മൊസാന്പിക്കിൽ ബന്ദികളായിരുന്ന കന്യാസ്ത്രീകൾക്കു മോചനം
Wednesday, September 9, 2020 11:31 PM IST
വി​യ​ന്ന: മൊ​സാ​ന്പ​ിക്കി​ലെ മൊ​സി​ന്പോ​വാ ദി ​പ്ര​യാ പ​ട്ട​ണ​ത്തി​ൽ​നി​ന്ന് ഓ​ഗ​സ്റ്റ് 12-നു ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ട്ട ബ്ര​സീ​ലി​യ​ൻ സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു സ​ന്യാ​സി​നി​മാ​രും മോ​ചി​പ്പി​ക്ക​പ്പെ​ട്ട​താ​യി പെ​ന്പാ രൂ​പ​താ മെ​ത്രാ​ൻ ഡോ. ​ലൂ​യീ​സ് ഫെ​ർ​ണാ​ണ്ടോ ലി​സ്ബോ​വാ അ​റി​യി​ച്ചു.

മു​സ്‌ലിം തീ​വ്ര​വാ​ദി​ക​ൾ ബ​ന്ദി​ക​ളാ​ക്കി​യ ക​ന്യാ​സ്ത്രീ​കൾ സെ​പ്റ്റം​ബ​ർ ആ​റി​നാ​ണു മോ​ചി​ത​രാ​യ​ത്. 2003 മു​ത​ൽ മൊ​സി​ന്പോ​വാ​യി​ൽ സാ​മൂ​ഹ്യ​സേ​വ​നം ന​ട​ത്തു​ന്ന സെ​ന്‍റ് ജോ​സ​ഫ് ഓ​ഫ് ഷാം​ബെ​റി സ​ന്യാ​സ​സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്നു ര​ണ്ടു​പേ​രും. അ​ൽ- ഷ​ബാ​ബ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​സ്‌ലിം തീ​വ്ര​വാ​ദി​ഗ്രൂ​പ്പാ​യി​രു​ന്നു ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​നു പി​ന്നി​ൽ.


2017-ൽ ​വാ​ളും കു​ന്ത​വു​മു​പ​യോ​ഗി​ച്ച് ഭീ​തി പ​ര​ത്തി​ത്തു​ട​ങ്ങി​യ അ​ൽ​ഷ​ബാ​ബ് ഇ​പ്പോ​ൾ ഏ​റ്റ​വും ആ​ധു​നി​ക​മാ​യ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​ല​യും കൊ​ള്ളി​വ​യ്പും ന​ട​ത്തു​ന്ന​ത്.

ല​ഹ​രി​മ​രു​ന്നു വ്യാ​പാ​ര​വു​മാ​യി ഇ​വ​ർ​ക്കു ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് അ​ധി​കാ​രി​ക​ളു​ടെ നി​ഗ​മ​നം.
തീ​വ്ര​വാ​ദി ഗ്രൂ​പ്പു​ക​ൾ പി​ടി​മു​റു​ക്കി​യ​തോ​ടെ മൊ​സി​ന്പോ​വാ​യി​ലെ ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് അ​വ​രു​ടെ പ​ല വി​ദ്യാ​ഭ്യാ​സ, ആ​തു​ര​ശു​ശ്രൂ​ഷ, സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്കേ​ണ്ട​താ​യി വ​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.