ബോട്സ്വാനയിൽ ആനകൾ കൂട്ടത്തോടെ ചരിഞ്ഞതു പായൽ മൂലം
Tuesday, September 22, 2020 12:34 AM IST
മോസ്കോ: ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ ആനകൾ കൂട്ടത്തോടെ ചരിഞ്ഞതിനു പിന്നിൽ ഒരുതരം പായലെന്ന് അധികൃതർ. മലിനജലത്തിൽ കാണുന്ന നീല പായലാണ് ആനകളുടെ ജീവനെടുത്തത്. വെറ്ററിനറി മേധാവി മാംഡി റൂബെനാണ് ആനകൾ സായനബാക്ടീരിയ മൂലമുള്ള സയാനോബാക്ടീരിയൽ ന്യൂറോടോക്സ് മൂലം ചരിഞ്ഞതെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. മേയിൽ 330 ആനകളാണ് ചരിഞ്ഞത്.