പാക്കിസ്ഥാനിൽ ഒന്പതുകാരൻ പിതൃസഹോദരിയെ വെടിവച്ചു കൊന്നു
പാക്കിസ്ഥാനിൽ ഒന്പതുകാരൻ പിതൃസഹോദരിയെ വെടിവച്ചു കൊന്നു
Thursday, September 24, 2020 12:03 AM IST
ലാ​​ഹോ​​ർ: പാ​​ക്കി​​സ്ഥാ​​നി​​ൽ ഒ​​ന്പ​​തു വ​​യ​​സു​​ള്ള കു​​ട്ടി പി​​തൃ​​സ​​ഹോ​​ദ​​രി​​യെ വെ​​ടി​​വ​​ച്ചു കൊ​​ന്നു. കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണു കു​​ട്ടി കൊ​​ല​​പാ​​ത​​കം ന​​ട​​ത്തി​​യ​​ത്. പ​​ഞ്ചാ​​ബ് പ്ര​​വി​​ശ്യ​​യി​​ലെ സ​​ർ​​ഗോ​​ധ​​യി​​ലാ​​ണു സം​​ഭ​​വം.

തോ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ൽ കു​​ട്ടി​​ക്കു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ പ​​രി​​ശീ​​ല​​നം ന​​ല്കി​​യി​​രു​​ന്നു​​വെ​​ന്നു പോ​​ലീ​​സ് വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. മൂ​​ന്നു കു​​ട്ടി​​ക​​ളു​​ടെ അ​​മ്മ​​യാ​​യ മു​​പ്പ​​തു​​കാ​​രി​​യാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. കു​​ടും​​ബ​​ത്തി​​ന്‍റെ താ​​ത്പ​​ര്യ​​ത്തി​​നു വി​​രു​​ദ്ധ​​മാ​​യി ഇ​​വ​​ർ പ​​ത്തു വ​​ർ​​ഷം​​മു​​ന്പ് വി​​വാ​​ഹി​​ത​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് യു​​വ​​തി​​യു​​മാ​​യി കു​​ടും​​ബം അ​​നു​​ര​​ഞ്ജ​​ന​​ത്തി​​ലാ​​യി.


ചൊ​​വ്വാ​​ഴ്ച മാ​​തൃ​​സ​​ഹോ​​ദ​​ര​​ന്‍റെ വീ​​ട്ടി​​ൽ ഒ​​രു ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ യു​​വ​​തി എ​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നി​​ടെ​​യാ​​ണ് യു​​വ​​തി​​യെ ഒ​​ന്പ​​തു​​കാ​​ര​​നാ​​യ സ​​ഹോ​​ദ​​ര​​പു​​ത്ര​​ൻ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന​​ത്. സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം കു​​ട്ടി​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ര​​ക്ഷ​​പ്പെ​​ട്ടു. ദു​​ര​​ഭി​​മാ​​ന​​ക്കൊ​​ല പാ​​ക്കി​​സ്ഥാ​​നി​​ൽ സാ​​ധാ​​ര​​ണ​​മാ​​ണ്. പാ​​ക്കി​​സ്ഥാ​​നി​​ൽ ഓ​​രോ വ​​ർ​​ഷ​​വും ആ​​യി​​ര​​ത്തി​​ലേ​​റെ സ്ത്രീ​​ക​​ൾ ഇ​​പ്ര​​കാ​​രം കൊ​​ല്ല​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.