സർ ഹാരോൾഡ് ഇവാൻസ് അന്തരിച്ചു
Friday, September 25, 2020 12:52 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: വി​​​ഖ്യാ​​​ത മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നും എ​​​ഴു​​​ത്തു​​​കാ​​​ര​​​നും പ്ര​​​സാ​​​ധ​​​ക​​​നുമാ​​യ സ​​​ർ ഹാ​​​രോ​​​ൾ​​​ഡ് ഇ​​​വാ​​​ൻ​​​സ്(92) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്കി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യ​​​മെ​​​ന്ന് ഭാ​​​ര്യ​​​യും എ​​​ഴു​​​ത്തു​​​കാ​​​രി​​​യു​​​മാ​​​യ ടീ​​​ന ബ്രൗ​​​ൺ അ​​​റി​​​യി​​​ച്ചു.

പ്രൈ​​​മ​​​റി ക​​​ളേ​​​ഴ്സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ബെ​​​സ്റ്റ് സെ​​​ല്ല​​​റു​​​ക​​​ളു​​​ടെ പ്ര​​​സാ​​​ധ​​​ക​​​നാ​​​ണു ഹാ​​​രോ​​​ൾ​​​ഡ് ഇ​​​വാ​​​ൻ​​​സ്. ഇ​​വാ​​ൻ​​സ് നോ​​ർ​​ത്തേ​​ൺ എ​​ക്കോ, സ​​ൺ​​ഡേ ടൈം​​സ് എ​​ന്നി​​വ​​യു​​ടെ എ​​ഡി​​റ്റ​​റാ​​യി​​രു​​ന്നു. 16-ാം വ​​യ​​സി​​ൽ അ​​ദ്ദേ​​ഹം പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ന​​രം​​ഗ​​ത്തെ​​ത്തി. നാ​​ൽ​​പ്പ​​തു പൂ​​ർ​​ത്തി​​യാ​​കും മു​​ന്പ് സ​​ൺ​​ഡേ ടൈം​​സ് എ​​ഡി​​റ്റ​​റാ​​യി. ചാ​​ര​​വൃ​​ത്തി, കോ​​ർ​​പ​​റേ​​റ്റ് ദു​​ഷ്‌​​വൃ​​ത്തി, സ​​ർ​​ക്കാ​​ർ അ​​ഴി​​മ​​തി എ​​ന്നി​​വ വെ​​ളി​​ച്ച​​ത്തു​​കൊ​​ണ്ടു​​വ​​ന്ന് ബ്രി​​ട്ടീ​​ഷ് ജ​​ന​​ത​​യെ അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തി​​യ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​ണ് ഇ​​വാ​​ൻ​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.