വടക്കൻ ഇറാക്കിൽനിന്നു ക്രൈസ്തവ പലായനം
വടക്കൻ ഇറാക്കിൽനിന്നു  ക്രൈസ്തവ പലായനം
Monday, September 28, 2020 11:18 PM IST
ബാ​ഗ്ദാ​ദ്: വ​ട​ക്കേ ഇ​റാ​ക്കി​ലെ സ്വ​യം​ഭ​ര​ണ പ്ര​വി​ശ്യ​യാ​യ കു​ർ​ദി​സ്ഥാ​നി​ലെ ദാ​ഹു​ക്ക് പ്ര​ദേ​ശ​ത്ത് തു​ർ​ക്കി സൈ​ന്യ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ​ മൂ​ലം ക്രൈ​സ്ത​വ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ൾ പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​പ്ര​ദേ​ശ​ത്തെ കു​ർ​ദ് വം​ശ​ജ​രെ തു​ര​ത്താ​ൻ തു​ർ​ക്കി സൈ​ന്യം ആ​രം​ഭി​ച്ച ആ​ക്ര​മ​ണം ക്രൈ​സ്ത​വ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് ക്രൈ​സ്ത​വ​രെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​ലേ​ക്കു മാ​റി എ​ന്നാ​ണു സൂ​ച​ന.

ക​ന​ത്ത വെ​ടി​വ​യ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വീ​ടു​ക​ളും വ​യ​ലു​ക​ളും അ​ഗ്നി​ക്കി​ര​യാ​യ​താ​യി ഫാ.​ ഇ​മ്മാ​നു​വ​ൽ യൂ​ക്കാ​ന പ​റ​ഞ്ഞു. ഉ​ത്ത​ര ഇ​റാ​ക്കി​ലെ ക്രൈ​സ്ത​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും 1915-ലെ ​അ​ർ​മീ​നി​യ​ൻ വം​ശ​ഹ​ത്യ​യി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പി​ൻ​ത​ല​മു​റ​ക്കാ​രാ​ണ്.


വ​ട​ക്കേ ഇ​റാ​ക്കി​ലെ അ​മാ​ദി​യാ രൂ​പ​ത​യി​ലും സ്ഥി​തി വി​ഭി​ന്ന​മ​ല്ലെ​ന്ന് ഫാ.​ സ​മീ​ർ യൂ​സ​ഫ് പ​റ​ഞ്ഞു. വീ​ടു​ക​ൾ ബോം​ബി​ട്ടു ത​ക​ർ​ക്കു​ക​യാ​ണ്. നി​നി​വേ ‌സ​മ​ത​ല​ത്തി​ലെ ക്രൈ​സ്ത​വ​രും പ​ലാ​യ​ന​ഭീ​തി​യി​ലാ​ണ്. 2004ൽ ​ഇ​സ്‌​ലാ​മി​സ്റ്റ് തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം മൂ​ലം നാ​ടു​വി​ട്ട​വ​രി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ ക്രൈ​സ്ത​വ​രാ​ണ് ഇ​പ്പോ​ൾ അ​വി​ടെ​യു​ള്ള​ത്.

കു​ർ​ദു​ക​ൾ​ക്കെ​തി​രേ യു​ദ്ധം ചെ​യ്യു​ന്ന തു​ർ​ക്കി​യു​ടെ ഉ​ദ്ദേ​ശ്യം വ​ട​ക്ക​ൻ ഇ​റാ​ക്കി​ൽ സ്വ​ന്ത​മാ​യി ഒ​രു താ​വ​ളം നി​ർ​മി​ക്കു​ക​യാ​ണ്. ഇ​റാ​ക്കി സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് വ​ട​ക്കേ ഇ​റാ​ക്കി​ലെ ക്രൈസ്ത​വ സ​മൂ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.