ഷഹബാസ് റിമാൻഡിൽ
Wednesday, September 30, 2020 12:24 AM IST
ലാഹോർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ പാക്കിസ്ഥാൻ പ്രതിപക്ഷനേതാവും പിഎംഎൽ-എൻ അധ്യക്ഷനുമായ ഷഹബാസ് ഷെരീഫിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് ലാഹോർ ഹൈക്കോടതി പരിസരത്തുനിന്നാണു ഷഹബാസിനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. അറുപത്തിയൊന്‍പതുകാരനായ ഷഹബാസ് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പഞ്ചാബ് പ്രവിശ്യ മുൻ മുഖ്യമന്ത്രിയുമായിരുന്നു.