3 മണിക്കൂറും 3 മിനിറ്റും റിക്കാർഡിട്ട ബഹിരാകാശ യാത്ര
Thursday, October 15, 2020 12:03 AM IST
മോ​​​ക്സോ: റ​​​ഷ്യ​​​യു​​​ടെ സോ​​​യൂ​​​സ് ബ​​​ഹി​​​രാ​​​കാ​​​ശ വാ​​​ഹ​​​നം മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റും മൂ​​​ന്നു മി​​​നി​​റ്റും കൊ​​​ണ്ട് യാ​​​ത്രി​​​ക​​​രെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ചു. സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ലെ റി​​​ക്കാ​​​ർ​​​ഡ് സ​​​മ​​​യ​​​മാ​​​ണി​​​ത്. മു​​​ന്പ് ഏ​​​ക​​​ദേ​​​ശം ആ​​​റു മ​​​ണി​​​ക്കൂ​​​റാ​​​ണ് എ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്.

റ​​​ഷ്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ റോ​​​സ്കോ​​​സ്മോ​​​സി​​​ന്‍റെ സെ​​​ർ​​​ജി റൈ​​​ഷി​​​ക്കോ​​​വ്, സെ​​​ർ​​​ജി കു​​​ഡ്-​​​സെ​​​വ​​​റ​​​ഷ്കോ​​​വ്, യു​​​എ​​​സി​​​ലെ നാ​​​സ​​​യു​​​ടെ കാ​​​ത്ത്‌​​​ലീ​​​ൻ റു​​​ബി​​​ൻ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​ത്.


ക​​​സാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ബൈ​​​ക്കൂ​​​രി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു വി​​​ക്ഷേ​​​പ​​​ണം. കോ​​​വി​​​ഡ് ബാ​​​ധ ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കും പ​​​ക​​​രാ​​​തി​​​രി​​​ക്കാ​​​നാ​​​യി സ​​​ഞ്ചാ​​​രി​​​ക​​​ൾ ദീ​​​ർ​​​ഘ​​​നാ​​​ൾ ക്വാ​​​റ​​​ന്‍റൈ​​​ൻ വാ​​​സം അ​​​നു​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.