കോവിഡ് പ്രതിരോധത്തിൽ വീഴ്ച: ഫ്രഞ്ച് ആരോഗ്യമന്ത്രിയുടെ വസതിയിൽ റെയ്ഡ്
Friday, October 16, 2020 12:46 AM IST
പാ​​​രീ​​​സ്: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ വീ​​​ഴ്ച​​​വ​​​രു​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ഫ്ര​​​ഞ്ച് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ഒ​​​ലി​​​വ​​​ർ വെ​​​രാ​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ പോ​​​ലീ​​​സ് റെ​​​യ്ഡ്.

രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ വൈ​​​കി, ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വം പ​​​രി​​​ഹ​​​രി​​​ച്ചി​​​ല്ല തു​​​ട​​​ങ്ങി ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രു കോ​​​ട​​​തി ജൂ​​​ലൈ​​​യി​​​ൽ ഉ​​​ത്ത​​​ര​​​വി​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ന്ന​​​ത്.

ദേ​​​ശീ​​​യ ആ​​​രോ​​​ഗ്യ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ജെ​​​റോം സോ​​​ള​​​മ​​​ന്‍റെ വ​​​സ​​​തി​​​യി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷോ​​​ൺ കാ​​​സ്റ്റ​​​ക്സ്, മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ഡ്വേ​​​ർ​​​ഡ് ഫി​​​ലി​​​പ്പ്, മു​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ആ​​​ഗ്ന​​​സ് ബു​​​സി​​​ൻ എ​​​ന്നി​​​വ​​​രും അ​​​ന്വേ​​​ഷ​​​ണപ​​​രി​​​ധി​​​യി​​​ലാ​​​ണെ​​​ന്ന് ഫ്ര​​​ഞ്ച് മാ​​​ധ്യ​​​മ​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. മ​​​ന്ത്രി​​​മാ​​​രും ഉ​​​ന്ന​​​ത സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​താ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു.


ഫ്രാ​​​ൻ​​​സി​​​ൽ വീ​​​ണ്ടും കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​ക്രോ​​ൺ രാ​​​ത്രി ക​​​ർ​​​ഫ്യൂ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് റെ​​​യ്ഡു​​​ക​​​ൾ ന​​​ട​​​ന്ന​​​ത്. ശ​​​നി​​​യാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കു​​​ന്ന ക​​​ർ​​​ഫ്യൂ കു​​​റ​​​ഞ്ഞ​​​ത് നാ​​​ലാ​​​ഴ്ച നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശ്യം.

യൂ​​​റോ​​​പ്പ് മു​​​ഴു​​​വ​​​നും ര​​​ണ്ടാം ഘ​​​ട്ട കോ​​​വി​​​ഡ് വ്യാ​​​പ​​​ന ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണ്. ബ്രി​​​ട്ട​​​ൻ, ജ​​​ർ​​​മ​​​നി, സ്പെ​​​യി​​​ൻ, ഇ​​​റ്റ​​​ലി, റ​​​ഷ്യ, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്, പോ​​​ള​​​ണ്ട്, ബ​​​ൽ​​​ജി​​​യം, അ​​​യ​​​ർ​​​ല​​​ൻ​​​ഡ് തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ രോ​​​ഗ​​​വ്യാ​​​പ​​​നം ഉ​​​യ​​​രു​​​ന്ന​​​താ​​​യ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യോ ഭാ​​​ഗി​​​ക ലോ​​​ക്ക്ഡൗ​​​ൺ പോ​​​ലു​​​ള്ള നി​​​യ​​​ന്ത്ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.