തായ്‌ലൻഡിൽ അടിയന്തരാവസ്ഥ; വകവയ്ക്കാതെ പ്രതിഷേധക്കാർ
Friday, October 16, 2020 12:46 AM IST
ബാ​ങ്കോ​ക്ക്: രാ​ജാ​ധി​കാ​ര​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്താ​നും പ്ര​ധാ​ന​മ​ന്ത്രി പ്ര​യു​ത് ചാ​ൻ​ഒ​ച രാ​ജി​വ​യ്ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു മാ​സ​ങ്ങ​ളാ​യി ജ​ന​കീ​യ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന താ​യ്‌​ല​ൻ​ഡി​ൽ വ്യാ​ഴാ​ഴ്ച സ​ർ​ക്കാ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ജ്ഞി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​ക​വേ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു.

നാ​ലുപേ​രി​ൽ കൂ​ടു​ത​ൽ സം​ഘം ചേ​രു​ന്ന​ത് നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന മൂ​ന്നു പേ​ര​ട​ക്കം 20 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

എ​ന്നാ​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് ഇ​ന്ന​ലെ​യും പ്ര​തി​ഷേ​ധ​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി. അ​റ​സ്റ്റി​ലാ​യ​വ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


പ​ട്ടാ​ളമേ​ധാ​വി​യാ​യി​രു​ന്ന പ്ര​യു​ച് ചാ​ൻ​ഒ​ച 2014ൽ ​അ​ട്ടി​മ​റി​യി​ലൂ​ടെ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്താ​ണ് പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ത്. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ൻ​ഒ​ച വി​ജ​യി​ച്ച​തു ക്ര​മ​ക്കേ​ടു ന​ട​ത്തി​യാ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. അ​ന്നുമു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ന്നുവ​രി​ക​യാ​ണ്. രാ​ജാ​വി​ന്‍റെ അ​ധി​കാ​ര​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​ക്ഷോ​ഭ​ക​ർ ഉ​ന്ന​യി​ക്കാ​ൻ തു​ട​ങ്ങി‍​യ​ത് ഓ​ഗ​സ്റ്റ് മു​ത​ലാ​ണ്. അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​ണ്.

അ​ടി​യ​ന്ത​രാ​വ​സ്ഥ നി​ല​വി​ൽ വ​ന്ന​തി​നു പി​ന്നാ​ലെ ബാ​ങ്കോ​ക്കി​ലെ തെ​രു​വു​ക​ളി​ൽ പോ​ലീ​സ് നി​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ​ള​പ്പി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​രെ പോ​ലീ​സ് പു​റ​ത്താ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.