ഇറ്റലിയില്‍ സിനിമാ തിയറ്ററും ജിമ്മും അടച്ചു, സ്പെയിനിൽ കർഫ്യു
ഇറ്റലിയില്‍ സിനിമാ തിയറ്ററും  ജിമ്മും അടച്ചു, സ്പെയിനിൽ കർഫ്യു
Monday, October 26, 2020 12:30 AM IST
റോം: ​​​കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി ര​​​ണ്ടാം​​​ഘ​​​ട്ട വ്യാ​​​പ​​​ന​​​മെ​​​ത്തി​​​യ​​​തോ​​​ടെ ഇ​​​റ്റ​​​ലി​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ സി​​​നി​​​മ തി​​​യറ്റ​​​ര്‍, ജിംനേഷ്യം, ​​​സി​​​മ്മിം​​​ഗ് പൂ​​​ള്‍ എ​​​ന്നി​​​വ അ​​​ട​​​യ്ക്കും. ബാ​​​റു​​​ക​​​ളും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളും വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ മാ​​​ത്ര​​​മേ പ്ര​​​വ​​​ര്‍ത്തി​​​ക്കൂ. മ​​​റ്റു ക​​​ട​​​ക​​​ള്‍ക്കും വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കും നി​​​യ​​​ന്ത്ര​​​ണ​​​മി​​​ല്ല. കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ക​​​ടു​​​പ്പി​​​ക്കാ​​​ന്‍ ഇ​​​റ്റാ​​​ലി​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജൂ​​​സേ​​​പ്പെ കോ​​​ന്തെ​​​യും പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളും അം​​​ഗീ​​​കാ​​​രം ന​​​ല്‍കി.

സാ​​​മ്പ​​​ത്തി​​​ക ത​​​ര്‍ച്ച​​​യു​​​ണ്ടാ​​​യ​​​തി​​​നാ​​​ല്‍ മാ​​​ര്‍ച്ച്, ഏ​​​പ്രി​​​ല്‍ മാ​​​സ​​​ങ്ങ​​​ളി​​​ലേ​​​തു​​​പോ​​​ലെ ദേ​​​ശീ​​​യ ലോ​​​ക്ക്ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ക്കി​​​ല്ലെ​​​ന്നും കോ​​​ന്തെ വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ക​​​ര്‍ശ​​​ന​​​മാ​​​ക്കി​​​യ​​​തോ​​​ടെ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​നം ഓ​​​ണ്‍ലൈ​​​ന്‍ വ​​​ഴി​​​യാ​​​ക്കി. ശ​​​നി​​​യാ​​​ഴ്ച ഇ​​​റ്റ​​​ലി​​​യി​​​ല്‍ 19,600 പേ​​​ര്‍ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 151 മ​​​ര​​​ണം റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു.


കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ​​​യ​​​തോ​​​ടെ സ്‌​​​പെ​​​യി​​​നി​​​ല്‍ ജാ​​​ഗ്ര​​​ത പ്ര​​​ഖ്യാ​​​പി​​​ച്ചു. രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം പ​​​ത്തു​​​ല​​​ക്ഷം ക​​​ട​​​ന്നു. 35,000 പേ​​​ര്‍ മ​​​രി​​​ച്ചു. പ്ര​​​ാദേ​​​ശി​​​ക സ​​​മ​​​യം രാ​​​ത്രി 11 മു​​​ത​​​ല്‍ പു​​​ല​​​ര്‍ച്ചെ ആ​​​റു വ​​​രെ 15 ദി​​​വ​​​സ​​​ത്തേ​​​ക്ക് ക​​​ര്‍ഫ്യു പ്ര​​​ഖ്യാ​​​പി​​​ച്ചു. ജോ​​​ലി​​​ക്കും വൈ​​​ദ്യ​​​സ​​​ഹാ​​​യ​​​ത്തി​​​നു​​​മ​​​ല്ലാ​​​തെ ജി​​​ല്ല വി​​​ട്ട് സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തി​​​നും, കൂ​​​ട്ടം കൂ​​​ടു​​​ന്ന​​​തി​​​നും വി​​​ല​​ക്കു​​​ണ്ട്. കോ​​​വി​​​ഡ്-19 ആ​​​ദ്യ​​​ഘ​​​ട്ട വ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യ ഏ​​​പ്രി​​​ലും സ്‌​​​പെ​​​യി​​​നി​​​ല്‍ ഇ​​​ത്ത​​​രം നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.