പോംപിയോ സെന്‍റ് ആന്‍റണീസ് പള്ളി സന്ദർശിച്ചു
പോംപിയോ  സെന്‍റ് ആന്‍റണീസ് പള്ളി സന്ദർശിച്ചു
Wednesday, October 28, 2020 11:46 PM IST
കൊ​​​​ളം​​​​ബോ: 2019 ഈ​​​​സ്റ്റ​​​​ർ ദി​​​​ന​​​​ത്തി​​​​ൽ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ വ​​​​ട​​​​ക്ക​​​​ൻ കൊ​​​​ളം​​​​ബോ​​​​യി​​​​ലെ സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് പ​​​​ള്ളി യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മൈ​​​​ക്ക് പോം​​​​പി​​​​യോ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. ഈ​​​​സ്റ്റ​​​​ർ ദി​​​​ന​​​​ത്തി​​​​ൽ മൂ​​​​ന്നു ക്രി​​​​സ്ത്യ​​​​ൻ പ​​​​ള്ളി​​​​ക​​​​ളി​​​​ലും ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലു​​​​മു​​​​ണ്ടാ​​​​യ വ്യ​​​​ത്യ​​​​സ്ത ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 258 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് പ​​​​ള്ളി​​​​യി​​​​ലെ​​​​ത്തി​​​​യ പോം​​​​പി​​​​യോ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്ക് ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ച്ചു.

ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ് ഭീ​​​​ക​​​​ര​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള തൗ​​​​ഹീ​​​​ദ് ജ​​​​മാ​​​​ത്ത് ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ ഒ​​​​ന്പ​​​​തു ഭീ​​​​ക​​​​ര​​​​രാ​​​​ണ് ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 11 ഇ​​​​ന്ത്യ​​​​ക്കാ​​​​രും അ​​​​ഞ്ച് അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് പ​​​​ള്ളി​​​​യി​​​​ൽ മാ​​​​ത്രം 93 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന പ​​​​ള്ളി പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നു​​​ശേ​​​​ഷം ആ​​​​രാ​​​​ധ​​​​ന​​​​യ്ക്കാ​​​​യി തു​​​​റ​​​​ന്നു കൊ​​​​ടു​​​​ത്തു. ഭീ​​​​ക​​​​രാ​​​​ക്ര​​​​മണം ന​​​​ട​​​​ന്ന​​​​ശേ​​​​ഷം ശ്രീ​​​​ല​​​​ങ്ക സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് പ​​​​ള്ളി​​​​യി​​​​ൽ എ​​​​ത്തി ആ​​​​ദ​​​​രാ​​​​ഞ്ജ​​​ലി അ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.