പാക്കിസ്ഥാനില്‍ മാനഭംഗക്കുറ്റവാളികളെ വന്ധ്യംകരിക്കും
Wednesday, November 25, 2020 10:53 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ല്‍ ലൈം​​​ഗി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ല്‍ ഏ​​​ര്‍പ്പെ​​​ടു​​​ന്ന​​​വ​​​രെ വ​​​ന്ധ്യം​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​മ​​​ത്തി​​നു പാ​​​ക്കി​​​സ്ഥാ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ന്‍ ഖാ​​​ന്‍ അം​​​ഗീ​​​കാ​​​രം ന​​​ല്‍കി. ചൊ​​​വ്വാ​​​ഴ്ച ചേ​​​ര്‍ന്ന കാ​​​ബി​​​ന​​​റ്റ് യോ​​​ഗ​​​ത്തി​​​ലാ​​​ണ് നി​​​യ​​​മ​​​വ​​​കു​​​പ്പ് സ​​​മ​​​ര്‍പ്പി​​​ച്ച മാ​​​ന​​​ഭം​​​ഗ​​​വി​​​രു​​​ദ്ധ ഓ​​​ര്‍ഡി​​​ന​​​ന്‍സി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ല്‍കി​​​യ​​​ത്.

മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സു​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​നു കൂ​​​ടു​​​ത​​​ല്‍ വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​രെ നി​​​യോ​​​ഗി​​​ക്കും. പു​​​തി​​​യ നി​​​യ​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഔ​​​ദ്യോ​​​ഗി​​​ക സ്ഥി​​​രീ​​​ക​​​ര​​​ണം പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല.

കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ള്‍ക്ക് മ​​​​​രു​​​​​ന്ന് ന​​​​​ല്‍കി വ​​​​​ന്ധ്യം​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ര്‍ട്ടു​​​​​ക​​​​​ള്‍.

പു​​​​​തി​​​​​യ ബി​​​​​ല്‍ വൈ​​​​​കാ​​​​​തെ പാ​​​​​ര്‍ല​​​​​മെ​​​​​ന്‍റി​​​​​ല്‍ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച് നി​​​​​യ​​​​​മ​​​​​മാ​​​​​ക്കു​​​​​മെ​​ന്നു ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ തെ​​​​​ഹ്‌​​​​​രി​​​​​ക്ക് ഇ-​​​​​ഇ​​​​​ന്‍സാ​​​​​ഫ് പാ​​​​​ര്‍ട്ടി നേ​​​​​താ​​​​​വ് ഫൈ​​​​​സ​​​​​ല്‍ ജാ​​​​​വേ​​​​​ദ് ഖാ​​​​​ന്‍ പ​​​​​റ​​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.