ചൈനീസ് പേടകം ചന്ദ്രനിലിറങ്ങി
ചൈനീസ് പേടകം ചന്ദ്രനിലിറങ്ങി
Tuesday, December 1, 2020 10:47 PM IST
ബെ​യ്ജിം​ഗ്: ച​ന്ദ്ര​നി​ൽ​നി​ന്നു മ​ണ്ണു സാ​ന്പി​ൾ ശേ​ഖ​രി​ച്ചു ഭൂ​മി​യി​ലെ​ത്തി​ക്കാ​ൻ വി​ക്ഷേ​പി​ച്ച ചാം​ഗ് ഇ-5 ​പേ​ട​കം ഇ​ന്ന​ലെ വി​ജ​യ​ക​ര​മാ​യി ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങി​യ​താ​യി ചൈ​ന അ​റി​യി​ച്ചു.
ഏ​താ​നും ദി​വ​സം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ര​ണ്ടു കി​ലോ​ഗ്രാം മ​ണ്ണ് ശേ​ഖ​രി​ക്കും.

ഇ​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ പേ​ട​ക​ത്തി​ലു​ണ്ട്. തു​ട​ർ​ന്ന് ച​ന്ദ്ര​നെ ചു​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​റ്റൊ​രു പേ​ട​ക​ത്തി​ലെ​ത്തി​ച്ച് ഭൂ​മി​യി​ലേ​ക്കു മ​ട​ങ്ങാ​നാ​ണ് ഈ ​ദൗ​ത്യ​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​വം​ബ​ർ 24നാ​ണ് ചാം​ഗ് ഇ-5 വി​ക്ഷേ​പി​ച്ച​ത്. 44 വ​ർ​ഷം മു​ന്പ് സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ ലൂ​ണാ 24 ദൗ​ത്യം ച​ന്ദ്ര​നി​ൽ​നി​ന്ന് 200 കി​ലോ​ഗ്രാ​മി​ൽ താ​ഴെ മ​ണ്ണ് ശേ​ഖ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.