ബൈഡന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ഏകോപന നേതൃത്വം മജു വർഗീസിന്
ബൈഡന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ഏകോപന നേതൃത്വം മജു വർഗീസിന്
Wednesday, December 2, 2020 11:41 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: നി​​​യു​​​ക്ത അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍റെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങ് ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നു​​​ള്ള നാ​​​ലം​​​ഗ സമിതിയിൽ മ​​​ല​​​യാ​​​ളി മ​​​ജു വ​​​ർ​​​ഗീ​​​സും. പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൻ ഇ​​​നാ​​​ഗു​​​റേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി എ​​​ന്ന സ​​​മി​​​തി​​​യി​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​ട്ടാ​​​ണ്, തി​​​രു​​​വ​​​ല്ല​​​യി​​​ൽ വേ​​​രു​​​ക​​​ളു​​​ള്ള ഇ​​​ദ്ദേ​​​ഹം നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ടോ​​​ണി അ​​​ല്ല​​​ൻ ആ​​​ണു സ​​​മി​​​തി​​​യു​​​ടെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ. എ​​​റി​​​ൻ വി​​​ൽ​​​സ​​​ൺ, യു​​​വാ​​​ന ചാ​​​ൻ​​​സെ​​​ല എ​​​ന്നി​​​വ​​​ർ ഡെ​​​പ്യൂ​​​ട്ടി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​ണ്.

ഇ​​​നാ​​​ഗു​​​റേ​​​ഷ​​​ൻ ഡേ ​​​എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ജ​​​നു​​​വ​​​രി 20നാ​​​ണ് ബൈ​​​ഡ​​​നും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മ​​​ലാ ഹാ​​​രീ​​​സും അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റു​​​ന്ന​​​ത്.

സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങു​​​ക​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തു വ​​​ലി​​​യ ബ​​​ഹു​​​മ​​​തി​​​യാ​​​ണെ​​ന്നു മജു വ​​​ർ​​​ഗീ​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു.


ബൈ​​​ഡ​​​ന്‍റെ അ​​​ധി​​​കാ​​​ര​​​കൈ​​​മാ​​​റ്റ ടീ​​​മി​​​ൽ ഇ​​​ടം​​​പി​​​ടി​​​ക്കു​​​ന്ന അ​​​ഞ്ചാ​​​മ​​​ത്തെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​ണു മജു. നി​​​യ​​​മം പ​​​ഠി​​​ച്ച ഇദ്ദേഹം ബൈ​​​ഡ​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ സം​​​ഘ​​​ത്തി​​​ൽ സീ​​​നി​​​യ​​​ർ ഉ​​​പ​​​ദേ​​​ഷ്ടാ​​​വും ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു.

മു​​​ന്പ് ബ​​​റാ​​​ക് ഒ​​​ബാ​​​മ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കേ വൈ​​​റ്റ്ഹൗ​​​സി​​​ൽ അ​​​ട​​​ക്കം സു​​​പ്ര​​​ധാ​​​ന ചു​​​മ​​​ത​​​ല​​​ക​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. 2015 മു​​​ത​​​ൽ 2017 വ​​​രെ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ-​​​മാ​​​നേ​​​ജ്മെ​​​ന്‍റ് സ​​​ഹാ​​​യി എ​​​ന്ന നി​​​ല​​​യി​​​ൽ വൈ​​​റ്റ്ഹൗ​​​സി​​​ന്‍റെ ദൈ​​​നം​​​ദി​​​ന കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല മജു വ​​​ർ​​​ഗീ​​​സി​​​നാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.