എച്ച്-1ബി: നിയന്ത്രണങ്ങൾ കോടതി റദ്ദാക്കി
എച്ച്-1ബി: നിയന്ത്രണങ്ങൾ കോടതി റദ്ദാക്കി
Thursday, December 3, 2020 11:08 PM IST
ലോസ് ആഞ്ചലസ്:  അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ര​ണ്ട് എ​ച്ച്-1​ബി വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ലി​ഫോ​ർ​ണി​യ​യി​ലെ നോ​ർ​ത്തേ​ൺ ഡി​സ്ട്രി​ക്ട് കോ​ട​തി റ​ദ്ദാ​ക്കി.

ഈ ​വീ​സ​യി​ൽ അ​മേ​രി​ക്ക​യി​ൽ ജോ​ലി​ക്കെ​ത്തു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​യ​ർ​ന്ന വേ​ത​നം ന​ല്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണു റ​ദ്ദാ​ക്ക​പ്പ​ട്ട​വ​യി​ൽ ഒ​ന്ന്. ഒ​ക്ടോ​ബ​റി​ൽ​ത്ത​ന്നെ ഇ​തു പ്രാ​ബ​ല്യ​ത്തി​ലാ​യി​രു​ന്നു.

എ​ച്ച്-1​ബി​യി​ൽ നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ യോ​ഗ്യ​ത പ​രി​മി​ത​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശ​മാ​ണു റ​ദ്ദാ​ക്ക​പ്പെ​ട്ട​തി​ൽ ര​ണ്ടാ​മ​ത്തേ​ത്. ഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ ഇ​തു ന​ട​പ്പാ​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.
ര​ണ്ടു നി​യ​ന്ത്ര​ണ​ങ്ങ​ളും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തു നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള എ​ച്ച്-​ബി വീ​സ മോ​ഹി​ക​ൾ​ക്കും അ​വ​രെ ജോ​ലി​ക്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​എ​സി​ലെ ക​ന്പ​നി​ക​ൾ​ക്കും ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന വി​ധി​യാ​ണി​ത്. യു​എ​സ് ചേ​ംബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, സ്റ്റാ​ൻ​ഫോ​ർ​ഡ് അ​ട​ക്ക​മു​ള്ള യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ, ഗൂ​ഗി​ൾ അ​ട​ക്ക​മു​ള്ള ടെ​ക് ക​ന്പ​നി​ക​ൾ തു​ട​ങ്ങി​യ​വ​രാ​ണു കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി​യ​ത്.

ഐ​ടി അ​ട​ക്കം വൈ​ദ​ഗ്ധ്യം കൂ​ടു​ത​ൽ വേ​ണ്ട തൊ​ഴി​ൽ​മേ​ഖ​ല​ക​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​നു​ള്ള എ​ച്ച്-1​ബി വീ​സ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​യി​ൽ​നി​ന്നും ചൈ​ന​യി​ൽ​നി​ന്നു​മു​ള്ള​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.