ജിമ്മി ലായി വീണ്ടും അറസ്റ്റിൽ
ജിമ്മി ലായി വീണ്ടും അറസ്റ്റിൽ
Thursday, December 3, 2020 11:08 PM IST
ഹോ​​​ങ്കോം​​​ഗ്: ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ​​​വാ​​​ദി​​​ക​​​ളു​​​ടെ നേ​​​താ​​​വും ചൈ​​​ന​​​യു​​​ടെ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​ക​​​നു​​​മാ​​​യ ജി​​​മ്മി ലാ​​​യി​​​യെ പോ​​​ലീ​​​സ് വ​​​ഞ്ച​​​നാക്കു​​​റ്റ​​​ത്തി​​​ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു ത​​​ട​​​വി​​​ലാ​​​ക്കി. ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നും ചൈ​​​ന​​​യെ നി​​​ര​​​ന്ത​​​രം വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന ആ​​​പ്പി​​​ൾ പ​​​ത്ര​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​നു​​​മാ​​​യ ജി​​​മ്മി​​​യെ, കേ​​​സ് ഇ​​​നി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ഏ​​​പ്രി​​​ൽ വ​​​രെ ത​​​ട​​​വി​​​ൽ വ​​​യ്ക്കാ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.


ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നെ​​​ക്സ്റ്റ് ഡി​​​ജി​​​റ്റ​​​ൽ എ​​​ന്ന സ്ഥാ​​​പ​​​നം ഹെ​​​ഡ്ക്വാ​​​ർട്ടേ​​​ഴ്സ് സ്ഥാ​​​പി​​​ക്കാ​​​ൻ പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്ത സ്ഥ​​​ലം മ​​​റ്റാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്ന​​​താ​​​ണ് കു​​​റ്റ​​​മെ​​ന്നു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു.

ഹോ​​​ങ്കോം​​​ഗി​​​നെ പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കാ​​​ൻ ചൈ​​​ന കൊ​​​ണ്ടു​​​വ​​​ന്ന ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ നി​​​യ​​​മം പ്ര​​​യോ​​​ഗി​​​ച്ച് ജി​​​മ്മി​​​യെ ഓ​​​ഗ​​​സ്റ്റി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.