ഇന്ത്യൻ-അമേരിക്കൻ നോവലിസ്റ്റ് വേദ് മേത്ത അന്തരിച്ചു
Tuesday, January 12, 2021 12:00 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഇ​​​​ന്ത്യ​​​​ൻ-​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ നോ​​​​വ​​​​ലി​​​​സ്റ്റ് വേ​​​​ദ് മേ​​​​ത്ത(86) അ​​​​ന്ത​​​​രി​​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. മെ​​​​നി​​​​ഞ്ചൈ​​​​റ്റി​​​​സ് മൂ​​​​ലം മൂ​​​​ന്നാം വ​​​​യ​​​​സി​​​​ൽ കാ​​​​ഴ്ച ന​​​​ഷ്ട​​​​മാ​​​​യ വേ​​​​ദ് മേ​​​​ത്ത​​​​യ്ക്ക് ലോ​​​​ക​​​​പ്ര​​​​സി​​​​ദ്ധ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​കാ​​​​ൻ അ​​​​ന്ധ​​​​ത ത​​​​ട​​​​സ​​​​മാ​​​​യി​​​​ല്ല.

1934ൽ ​​​​ലാ​​​​ഹോ​​​​റി​​​​ലെ പ​​​​ഞ്ചാ​​​​ബി കു​​​​ടും​​​​ബ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ജ​​​​ന​​​​നം. 15-ാം വ​​​​യ​​​​സി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​ത്തി​​​​യ മേ​​​​ത്ത അ​​​​ർ​​​​ക്ക​​​​ൻ​​​​സാ​​​​സ് സ്കൂ​​​​ൾ ഫോ​​​​ർ ദ ​​​​ബ്ലൈ​​​​ൻ​​​​ഡി​​​​ൽ ചേ​​​​ർ​​​​ന്നു. പൊ​​​​മോ​​​​ണ കോ​​​​ള​​​​ജി​​​​ലും ഓ​​​​ക്സ്ഫ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലു​​​​മാ​​​​യി പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ മേ​​​​ത്ത 26-ാം വ​​​​യ​​​​സി​​​​ൽ ന്യൂ​​​​യോ​​​​ർ​​​​ക്ക​​​​ർ മാ​​​​ഗ​​​​സി​​​​നി​​​​ൽ ജോ​​​​ലി​​​​ക്കു ചേ​​​​ർ​​​​ന്നു.


33 വ​​​​ർ​​​​ഷം ന്യൂ​​​​യോ​​​​ർ​​​​ക്ക​​​​റി​​​​ൽ ജോ​​​​ലി ചെ​​​​യ്തു. 27 പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ അ​​​​ദ്ദേ​​​​ഹം ര​​​​ചി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വാ​​​​ക്കിം​​​​ഗ് ദി ​​​​ഇ​​​​ന്ത്യ​​​​ൻ സ്ട്രീ​​​​റ്റ്സ് (1960), പോ​​​​ർ​​​​ട്ര​​​​യി​​​​റ്റ് ഓ​​​​ഫ് ഇ​​​​ന്ത്യ (1970), മ​​​​ഹാ​​​​ത്മാ ഗാ​​​​ന്ധി ആ​​​​ൻ​​​​ഡ് ഹി​​​​സ് അ​​​​പ്പോ​​​​സെൽസ് (1977) എ​​​​ന്നി​​​​വ​​​​യാ​​​​ണു പ്ര​​​​മു​​​​ഖ കൃ​​​​തി​​​​ക​​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.