ഫിലിപ്പീൻസിൽ വെടിവയ്പ്; 13 മരണം
Sunday, January 24, 2021 12:11 AM IST
മനില: തെക്കൻ ഫിലിപ്പീൻസിലെ മാഗിണ്ടനാവോയിയിൽ പോലീസ് ഓപറേഷനിടെ ഒരു പോലീസുകാരൻ അടക്കം 13 പേർ കൊല്ലപ്പെട്ടു.
മാഗിണ്ടനാവോ പ്രവിശ്യയിലെ സുൽത്താൻകുദ്റത്ത് പട്ടണത്തിൽ ഒളിച്ചുകഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്യാനായി പോലീസ് ശനിയാഴ്ച പുലർച്ചെ മൂന്നിന് എത്തിയതിനെ തുടർന്നാണ് സംഭവം. കുറ്റവാളിയും അയാളുടെ അനുചരന്മാരും പോലീസിനു നേർക്കു വെടിവയ്ക്കാൻ തുടങ്ങി. തുടർന്നു പോലീസ് തിരിച്ചടിക്കുകയായിരുന്നു. സംഭവത്തിൽ നാലു പോലീസുകാർക്കു പരിക്കേറ്റു.