കാപ്പിറ്റോൾ കലാപം; സ്വതന്ത്ര കമ്മീഷൻ അന്വേഷിക്കുമെന്നു പെലോസി
കാപ്പിറ്റോൾ കലാപം; സ്വതന്ത്ര കമ്മീഷൻ  അന്വേഷിക്കുമെന്നു പെലോസി
Wednesday, February 17, 2021 12:16 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​ർ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ അ​​​ന്വേ​​​ണ​​​ത്തി​​​നു സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ, കാ​​​പ്പി​​​റ്റോ​​​ൾ ക​​​ലാ​​​പ​​​ത്തെ​​​ക്കു​​​റി​​​ച്ച് സ്വ​​​ത​​​ന്ത്ര ക​​​മ്മീ​​​ഷ​​​ൻ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​ന്നു യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭാ സ്പീ​​​ക്ക​​​ർ നാ​​​ൻ​​​സി പെ​​​ലോ​​​സി. കാ​​​പ്പി​​​റ്റോ​​​ൾ ക​​​ലാ​​​പ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ​​​തി​​​രേ​​​യു​​​ള്ള ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ യു​​​എ​​​സ് സെ​​​ന​​​റ്റ് ത​​​ള്ളി​​​യ​​​തോ​​​ടെ​​​യാ​​ണു സ്വ​​​ത​​​ന്ത്ര ക​​​മ്മീ​​​ഷ​​​ൻ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു പെ​​​ലോ​​​സി ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ജോ ​​​ബൈ​​​ഡ​​​ന്‍റെ വി​​​ജ​​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്താ​​​ൻ ജ​​​നു​​​വ​​​രി ആ​​​റി​​​നു കാ​​​പ്പി​​​റ്റോ​​​ളി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭാ, സെ​​​ന​​​റ്റ് സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​നം ചേ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ക​​​ലാ​​​പ​​​മു​​​ണ്ടാ​​​യ​​​ത്. ക​​​ലാ​​​പ​​​ത്തി​​​ൽ ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നു​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു പേ​​​ർ കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.