കിമ്മിന് എയർഫോഴ്സ് വണ്ണിൽ ട്രംപ് ലിഫ്റ്റ് വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ
Monday, February 22, 2021 11:59 PM IST
സി​​​യൂ​​​ർ: വി​​​യ​​​റ്റ്നാ​​​മി​​​ലെ ഹാ​​​നോ​​​യി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഏ​​​കാ​​​ധി​​​പ​​​തി കിം ​​​ജോം​​​ഗ് ഉ​​​ന്നി​​​ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് എ​​​യ​​​ർ​​​ഫോ​​​ഴ്സ് വ​​​ണ്ണി​​​ൽ ലി​​​ഫ്റ്റ് വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​താ​​​യി വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ.

മൂ​​​ർ​​​ച്ച​​​യേ​​​റി​​​യ വാ​​​ക്കു​​​ക​​​ൾ​​​കൊ​​​ണ്ട് പ​​​ര​​​സ്പ​​​രം പോ​​​ര​​​ടി​​​ച്ചി​​​രു​​​ന്ന ട്രം​​​പും കി​​​മ്മും ന​​​യ​​​ത​​​ന്ത്ര​​​രം​​​ഗ​​​ത്തെ ഞെ​​​ട്ടി​​​ച്ചു​​​കൊ​​​ണ്ടാ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റാ​​​യ​​​ത്. ഹാ​​​നോ​​​യി​​​ലെ ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വി​​​മാ​​​ന​​​മാ​​​യ എ​​​യ​​​ർ​​​ഫോ​​​ഴ്സ് വണ്ണിൽ പ്യോം​​​ഗ്‌​​​യാം​​​ഗി​​​ലെ വ​​​സ​​​തി​​​യി​​​ൽ വി​​​ടാ​​​മെ​​ന്നു ട്രം​​​പ് കി​​​മ്മി​​​നോ​​​ട് പ​​​റ​​​ഞ്ഞ​​​താ​​​യി ബി​​​ബി​​​സി ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ​​​റ​​​യു​​​ന്നു.


ട്രം​​​പി​​​ന്‍റെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ കൗ​​​ണ്‍സി​​​ലി​​​ലെ ഏ​​​ഷ്യാ വി​​​ദ​​​ഗ്ധ​​​ൻ മാ​​​ത്യു പൊ​​​ട്ടി​​​ഞ്ജ​​​റാ​​​ണ് ഇ​​​ക്കാ​​​ര്യം ബി​​​ബി​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. ചൈ​​​ന​​​യി​​​ലൂ​​​ടെ ട്രെ​​​യി​​​ൻ മാ​​​ർ​​​ഗം ദി​​​വ​​​സ​​​ങ്ങ​​​ൾ സ​​​ഞ്ച​​​രി​​​ച്ചാ​​ണു കിം ​​​ച​​​ർ​​​ച്ച​​​യ്ക്കാ​​​യി വി​​​യ​​​റ്റ്നാ​​​മി​​​ലെ​​​ത്തി​​​യ​​​ത്. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ​​​കൊ​​​ണ്ട് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ട്രം​​​പി​​​ന്‍റെ വാ​​​ഗ്ദാ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.