കൊവാക്സ് പദ്ധതി: ആദ്യ ബാച്ച് ഡോസുകൾ ഘാനയിലെത്തിച്ചു
Thursday, February 25, 2021 12:46 AM IST
ആ​​​ക്ര: ദ​​​രി​​​ദ്ര​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ വി​​​ത​​​ര​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള കോ​​​വാ​​​ക്സ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ആ​​​ദ്യ ആ​​​റു ല​​​ക്ഷം ഡോ​​​സു​​​ക​​​ൾ ഘാ​​​ന​​​യി​​​ലെ​​​ത്തി. ഇ​​​ന്ത്യ​​​യി​​​ലെ സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് നി​​​ർ​​​മി​​​ച്ച വാ​​​ക്സി​​​ൻ ഡോ​​​സു​​​ക​​​ൾ യൂ​​​ണി​​​സെ​​​ഫ് ആ​​​ണ് ഘാ​​​ന​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ അ​​​ക്ര​​​യി​​​ൽ വി​​​മാ​​​ന​​​മാ​​​ർ​​​ഗം എ​​​ത്തി​​​ച്ച​​​ത്.

ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കോ​​​വാ​​​ക്സ് പ​​​ദ്ധ​​​തി ഈ ​​​വ​​​ർ​​​ഷം ലോ​​​ക​​​വ്യാ​​​പ​​​ക​​​മാ​​​യി 200 കോ​​​ടി കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ഡോ​​​സു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.


കോ​​​വാ​​​ക്സി​​​ൽ ഒ​​​പ്പു​​​വ​​​ച്ച 92 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണു ഘാ​​​ന. മൂ​​​ന്നു കോ​​​ടി ജ​​​ന​​​സം​​​ഖ്യ വ​​​രു​​​ന്ന ഈ ​​​പ​​​ടി​​​ഞ്ഞാ​​​റ​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ത്ത് 81,245 പേ​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ടു​​​ക​​​യും 584 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് വാ​​​ക്സി​​​നേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ഘാ​​​ന​​​യി​​​ലെ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

കൊ​​​വാ​​​ക്സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ആ​​​ദ്യ ബാച്ച് വാക്സിനുകൾ എ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ നി​​​മി​​​ഷം കോ​​​വി​​​ഡി​​​നെ തു​​​ര​​​ത്തു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെ​​​ന്ന് യൂ​​​ണി​​​സെ​​​ഫും ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.