ഇക്വഡോർ ജയിലുകളിൽ തടവുകാർ ഏറ്റുമുട്ടി; 79 മരണം
ഇക്വഡോർ ജയിലുകളിൽ  തടവുകാർ ഏറ്റുമുട്ടി; 79 മരണം
Thursday, February 25, 2021 12:46 AM IST
ക്വി​​​റ്റോ: ​​​ഇ​​​ക്വ​​​ഡോ​​​റി​​​ലെ നാലു ജ​​​യി​​​ലു​​​ക​​​ളി​​​ൽ ചൊ​​​വ്വാ​​​ഴ്ച ത​​​ട​​​വു​​​കാ​​​ർ ത​​​മ്മി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ൽ 79 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. പോ​​​ലീ​​​സി​​​നു പു​​​റ​​​മേ സൈ​​​ന്യ​​​വും ഇ​​​റ​​​ങ്ങി​​​യാ​​​ണു സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത്.

കു​​​വേ​​​ൻ​​​ക​​​യി​​​ലെ ടുറി ജ​​​യി​​​ലി​​​ൽ 33 പേർ മരിച്ചു. ​​​ഗു​​​യാ​​​ക്വി​​​ലി​​​ലെ രണ്ടും ലാറ്റകുങ്കയിലെ ഒരു ജയിലിലുമാണ് ശേഷിക്കുന്ന മരണങ്ങളെന്ന് ജ​​​യി​​​ൽ​​​വ​​​കു​​​പ്പ് മേ​​​ധാ​​​വി എ​​​ഡ്മ​​​ണ്ടോ മൊ​​​ൺ​​​കാ​​​യോ അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്തെ ത​​​ട​​​വു​​​കാ​​​രി​​​ൽ 70 ശ​​​ത​​​മാ​​​ന​​​ത്തെ​​​യും ഈ ​​​ജ​​​യി​​​ലു​​​ക​​​ളി​​​ലാ​​​ണ് പാ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​രി​​​ച്ച​​​വ​​​രി​​​ൽ ജ​​​യി​​​ൽ ഗാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. കു​​​റ​​​ച്ചു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഹോ​​​ർ​​​ഹെ ലൂ​​​യി സാം​​​ബ്രാ​​​നോ എ​​​ന്ന ഗു​​​ണ്ടാ നേ​​​താ​​​വ് ഡി​​​സം​​​ബ​​​റി​​​ൽ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ജ​​​യി​​​ലു​​​ക​​​ളി​​​ലെ സം​​​ഘ​​​ർ​​​ഷ​​​മെ​​​ന്നു ക​​​രു​​​തു​​​ന്നു.


ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചി​​​രു​​​ന്ന ഇ​​​യാ​​​ൾ മാ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പാ​​ണു മോ​​​ചി​​​ത​​​നാ​​​യ​​​ത്. ജ​​​യി​​​ലു​​​ക​​​ളി​​​ലേ​​​ക്കു സാ​​​ധ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ത്തി​​​ന്‍റെ നേ​​​താ​​​വാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ൾ. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തും പി​​​ടി​​​ച്ചു​​​പ​​​റി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. സാം​​​ബ്രാ​​​നോ​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി ആ​​​രെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണു ത​​​ട​​​വു​​​കാ​​​ർ ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​തെ​​ന്നു ജ​​​യി​​​ൽ​​​വ​​​കു​​​പ്പ് മേ​​​ധാ​​​വി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.