മാർപാപ്പയുടെ ഇറാക്ക് സന്ദർശനം വെള്ളിയാഴ്ച മുതൽ
മാർപാപ്പയുടെ ഇറാക്ക് സന്ദർശനം  വെള്ളിയാഴ്ച മുതൽ
Wednesday, March 3, 2021 12:19 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: നാ​ലു ദി​വ​സ​ത്തെ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വെ​ള്ളി​യാ​ഴ്ച ഇ​റാ​ക്കി​ലേ​ക്കു പു​റ​പ്പെ​ടും. ഒ​രു മാ​ർ​പാ​പ്പ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​റാ​ക്ക് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

മാ​ർ​പാ​പ്പ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ റോ​മി​ൽ​നി​ന്നു ബാ​ഗ്ദാ​ദി​ലേ​ക്കു വി​മാ​നം ക​യ​റും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മൊ​സൂ​ൾ, ഖ​റാ​ക്കോ​ഷ്, എ​ർ​ബി​ൽ ന​ഗ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.

ഇ​റാ​ക്കി​ലെ ദു​ർ​ബ​ല ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തോ​ട് സ​ഭ​യ്ക്കു​ള്ള ക​രു​ത​ൽ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​ന​മെ​ന്ന് വ​ത്തി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യ​ത്രോ പ​രോ​ളി​ൻ അ​റി​യി​ച്ചു. അ​വി​ടത്തെ ക്രൈ​സ്ത​വ​ർ ഏ​റെ സ​ഹ​ന​ങ്ങ​ൾ​ക്കു വി​ധേ​യ​രാ​യി. ഒ​ട്ടേ​റെ വി​ശ്വാ​സി​ക​ൾ അ​ന്യ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പ​ലാ​യ​നം ചെ​യ്തു.


മാ​ർ​പാ​പ്പ​യു​ടെ സാ​ന്നി​ധ്യം അ​വി​ടെ വേ​ണം - 2014-17 കാ​ല​ത്ത് ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ർ ന​ട​ത്തി​യ മ​ത​പീ​ഡ​ന​ത്തെ അ​നു​സ്മ​രി​ച്ച് ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു. മ​താ​ന്ത​ര സം​വാ​ദ​ത്തി​നും ക്രൈ​സ്ത​വ-മു​സ്‌​ലിം സ​മു​ദാ​യ​ങ്ങ​ളു​ടെ സാ​ഹോ​ദ​ര്യ​ത്തി​നും മാ​ർ​പാ​പ്പ​യു​ടെ സ​ന്ദ​ർ​ശ​നം വേ​ദി​യാ​കു​മെ​ന്ന് ക​ർ​ദി​നാ​ൾ വ്യ​ക്ത​മാ​ക്കി. മു​സ്‌​ലിം​ക​ൾ പു​ണ്യ​ന​ഗ​ര​മാ​യി ക​രു​തു​ന്ന ന​ജാ​ഫ് സ​ന്ദ​ർ​ശി​ക്കു​ന്ന മാ​ർ​പാ​പ്പ ഇ​റാ​ക്കി ഷി​യാ​ക​ളു​ടെ ആ​ചാ​ര്യ​നാ​യ ആ​യ​ത്തൊ​ള്ള അ​ലി അ​ൽ സി​സ്താ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 2019ലെ ​യു​എ​ഇ സ​ന്ദ​ർ​ശ​നവേ​ള​യി​ൽ മാ​ർ​പാ​പ്പ ക​യ്റോ​യി​ലെ അ​ൽ അ​സ​ർ ഗ്രാ​ൻഡ് ഇ​മാം അ​ഹ​മ്മ​ദ് എ​ൽ ത​യ്യ​ബു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.