മ്യാൻമർ: പ്രതിഷേധത്തിനു ശമനമില്ല
മ്യാൻമർ: പ്രതിഷേധത്തിനു ശമനമില്ല
Thursday, March 4, 2021 11:56 PM IST
യാ​​​ങ്കോ​​​ൺ: മ്യാ​​​ൻ​​​മ​​​റി​​​ലെ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച ജ​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്കു ബു​​​ധ​​​നാ​​​ഴ്ച ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് 38 പേ​​​രാ​​​ണെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ മ്യാ​​​ൻ​​​മ​​​ർ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി ക്രീ​​​സ്റ്റീ​​​ൻ ബ​​​ർ​​​ഗ്ന​​​ർ അ​​​റി​​​യി​​​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്നി​ലെ പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രേ തു​ട​രു​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ അ​റു​പ​തി​ന​ടു​ത്താ​യി.

അ​​​തേ​​​സ​​​മ​​​യം, പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ പി​​​ന്തി​​​രി​​​യാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ട്ടി​​​ല്ല. വ​​​ലി​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു വേ​​​ദി​​​യാ​​​യ യാ​​​ങ്കോ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ൽ മൂ​​​ന്നി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ന​​​ലെ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സ് വീ​​​ണ്ടും ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ച​​​താ​​​യാ​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി മാ​​​ണ്ഡ​​​ലേ ന​​​ഗ​​​ര​​​ത്തി​​​ന്‍റെ ആ​​​കാ​​​ശ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ഞ്ചു പോ​​​ർ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ പ​​​റ​​​ന്നു. മാ​​​ണ്ഡ​​​ലേ​​​യിൽ കൊ​​​ല്ല​​​പ്പെ​​​ട്ട പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​രി ക്യാ​​​ൽ സി​​​ന്നി​​​ന്‍റെ സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.


മ്യാ​​​ൻ​​​മ​​​റി​​​ലെ സ്ഥി​​​തി​​​വി​​​ശേ​​​ഷം ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി ഇ​​​ന്നു യോ​​​ഗം ചേ​​​രു​​​ന്നു​​​ണ്ട്.


അക്രമം അവസാനിപ്പിക്കണം: മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: മ്യാ​​​ൻ​​​മ​​​റി​​​നു​​വേ​​​ണ്ടി വീ​​​ണ്ടും ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ബു​​​ധ​​​നാ​​​ഴ്ച പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മാ​​​ര​​​ക​​​മാ​​​യ അ​​​ക്ര​​​മ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​തി​​​ൽ മാ​​​ർ​​​പാ​​​പ്പ ദുഃ​​​ഖം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

അ​​​ക്ര​​​മം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നും ത​​​ട​​​വി​​​ലാ​​​ക്കി​​​യ നേ​​​താ​​​ക്ക​​​ളെ മോ​​​ചി​​​പ്പി​​​ച്ച് രാ​​​ജ്യ​​​ത്ത് ജ​​​നാ​​​ധി​​​പ​​​ത്യം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നും മ്യാ​​​ൻ​​​മ​​​റി​​​ലെ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നോ​​​ടു മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ്യാ​​​ൻ​​​മ​​​ർ ജ​​​ന​​​ത​​​യെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ ചെ​​​റു​​​ക്കാ​​​ൻ അദ്ദേഹം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മൂ​​​ഹ​​​ത്തോ​​​ട് ആ​​​ഹ്വാ​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.