കോവിഡ് രൂക്ഷം; ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഒരാഴ്ചത്തെ ലോ​​​ക്ക്ഡൗ​​​ൺ
കോവിഡ് രൂക്ഷം; ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ഒരാഴ്ചത്തെ ലോ​​​ക്ക്ഡൗ​​​ൺ
Sunday, April 4, 2021 12:37 AM IST
ധാ​​​ക്ക: കോ​​​വി​​​ഡ് രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ലോ​​​ക്ക്ഡൗ​​​ൺ വ​​​രു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ ഏ​​​ഴു​​​ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണു രാ​​​ജ്യ​​​വ്യാ​​​പ​​​ക ലോ​​​ക്ക്ഡൗ​​​ണെ​​​ന്നു ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ഉ​​​ബൈ​​​ദു​​​ൾ ഹൈ​​​ദ​​​ർ ധാ​​​ക്ക​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ജ്യ​​​ത്ത് 6,830 പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 624,594 ആ​​​യി. കോ​​​വി​​​ഡ് മ​​​ര​​​ണം 9,155 ലേ​​​ക്ക് ഉ​​​യ​​​രു​​​ക​​​യും ചെ​​​യ്തു. അ​​​ത്യാ​​​വ​​​ശ്യ സ​​​ർ​​​വീ​​​സു​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടെ ചി​​​ല സു​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളെ ലോ​​​ക്ക്ഡൗ​​​ണി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ അ​​​വാ​​​മി ലീ​​​ഗി​​​ന്‍റെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കൂ​​​ടി​​​യാ​​​യ മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ലോ​​​ക്ക്ഡൗ​​​ൺ കാ​​​ല​​​ത്തും രാ​​​ജ്യ​​​ത്തെ ഫാ​​​ക്ട​​​റി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഷി​​​ഫ്റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ, കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് ജോ​​​ലി ചെ​​​യ്യാം. സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളും കോ​​​ട​​​തി​​​ക​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കോവിഡിനെതിരേ സ​​​ർ​​​ക്കാ​​​ർ നേരത്തെ 18 ഇ​​​ന മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.