ജോർദാനിൽ അട്ടിമറി ശ്രമം: മുൻ കിരീടാവകാശി തടവിൽ
Monday, April 5, 2021 12:03 AM IST
ജ​റു​സ​ലേം: രാ​ജ്യ​സു​ര​ക്ഷ​യ്ക്കും സ്ഥി​ര​ത​യ്ക്കും വെ​ല്ലു​വി​ളി​യു​യ​ർ​ത്തി​യെ​ന്നാ​രോ​പി​ച്ച് ജോ​ർ​ദാ​നി​ൽ മു​ൻ കി​രീ​ടാ​വ​കാ​ശി​യു​ൾ​പ്പെ​ടെ നേ​താ​ക്ക​ളെ ത​ട​വി​ലാ​ക്കി.​അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും രാ​ജ്യം അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ചി​രി​ക്കുകയാ​ണെ​ന്നും പ​ര​സ്യ​മാ​യി പ​റ​ഞ്ഞാ​യി​രു​ന്നു വി​മ​ത​നീ​ക്കം.

അ​ന്ത​രി​ച്ച ഹു​സൈ​ൻ രാ​ജാ​വി​ന്‍റെ​യും യു​എ​സ് വം​ശ​ജ​യാ​യ നാ​ലാ​മ​ത്തെ പ​ത്നി നൂ​ർ രാ​ജ്ഞി​യു​ടെ​യും മൂ​ത്ത മ​ക​ൻ ഹം​സ ബി​ൻ ഹു​സൈ​ൻ രാ​ജ​കു​മാ​ര​നെ​യാ​ണ് ഇ​തേ​ത്തു​ട​ർ​ന്ന് ത​ട​വി​ലാ​ക്കി​യ​ത്. അ​മ്മാ​ൻ കൊ​ട്ടാ​ര​ത്തി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങാ​നു​ള്ള അ​നു​വാ​ദ​വും ഇ​ദ്ദേ​ഹ​ത്തി​നു നി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ഹം​സ​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യാ​ത്ര​ക​ളും മ​റ്റും നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​ണു ചെ​യ്തി​ട്ടു​ള്ള​തെ​ന്നും ജോ​ർ​ദാ​നി​യ​ൻ ആം​ഡ് ഫോ​ഴ്സ് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.ഭ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ർ​ധ സ​ഹോ​ദ​ര​ൻ അ​ബ്ദു​ള്ള രാ​ജാ​വ് ര​ണ്ടാ​മ​നെ പു​റ​ത്താ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യെ​ന്നാ​ണ് ഹം​സ​യ്ക്കെ​തി​രാ​യ കു​റ്റ​പ​ത്രം. ഇ​രു​പ​തോ​ളം പേ​രെ ഇ​തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. യു​എ​സി​നൊ​പ്പം നി​ൽ​ക്കു​ന്ന ജോ​ർ​ദാ​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ വി​ദേ​ശ സ​ഹാ​യം ല​ഭി​ച്ചെ​ന്നും സ​ർ​ക്കാ​ർ പ​റ​യു​ന്നു. യു​എ​സി​നൊ​പ്പം നി​ല​കൊ​ള്ളു​ന്ന രാ​ജ്യ​ത്തെ സം​ഭ​വ വി​കാ​സ​ങ്ങ​ൾ യു​എ​സി​ലെ ജോ ​ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണ്.


അ​തേ​സ​മ​യം തെ​റ്റു​ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ഴി​മ​തി​ക്കെ​തി​രേ സം​സാ​രി​ക്കു​ന്ന ത​ന്നെ നി​ശ​ബ്ദ​നാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും ഹം​സ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.