ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നെതന്യാഹുവിനെതിരേ വിചാരണ തുടങ്ങി
Tuesday, April 6, 2021 12:25 AM IST
ജ​​​​റു​​​​സ​​​​ലേം: ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​രണ ഇ​​ന്ന​​ലെ ആ​​​​രം​​​​ഭി​​​​ച്ചു. അ​​​​ധി​​​​കാ​​​​ര​​​​സ്ഥാ​​​​നം ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ സ്വാ​​​​ധീ​​​​നി​​​​ച്ച​​​​തു​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ന്ന് കേ​​​​സു​​​​ക​​​​ളാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ന​​​​ട​​​​ന്ന പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ പാ​​​​ർ​​​​ട്ടി ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​മാ​​ണു കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്. വീ​​​​ണ്ടും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​കാ​​​​നു​​​​ള്ള നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ നീ​​​​ക്ക​​​​ത്തി​​​​ന് അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സ് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യേ​​​​ക്കും. നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നു പ​​​​ക​​​​രം മ​​​​റ്റൊ​​​​രാ​​​​ളെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ്ഥാ​​​​ന​​​​ത്തേ​​ക്കു നോ​​​​മി​​​​നേ​​​​റ്റ് ചെ​​​​യ്യാ​​​​നാ​​​​ണു ഭൂ​​​​രി​​​​പ​​​​ക്ഷം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും നീ​​​​ക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.