പതിനൊന്ന് മുസ്ലിം സംഘടനകൾക്ക് ലങ്കയിൽ നിരോധനം
Wednesday, April 7, 2021 11:37 PM IST
കൊളംബോ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), അൽക്വയ്ദ എന്നിവ ഉൾപ്പെടെ പതിനൊന്ന് മുസ്ലിം സംഘടനകൾക്ക് ശ്രീലങ്ക നിരോധനം ഏർപ്പെടുത്തി. നിരോധനമേർപ്പെടുത്തിയ സംഘടനകളിൽ ഒന്‍പതെണ്ണം പ്രാദേശിക ഭീകര സംഘടനകളാണ്.
2019 ഈസ്റ്റർ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനെ കണ്ടെത്തിയതായി കഴിഞ്ഞദിവസം ലങ്കൻ മന്ത്രി പറഞ്ഞിരുന്നു. പതിനൊന്ന് ഇന്ത്യക്കാരുൾപ്പെടെ 270 പേരാണ് ഈസ്റ്റർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അൽക്വയ്ദ ബന്ധമുള്ള നാഷണൽ തൗഹീത് ജമാത്തായിരുന്നു ആക്രമണത്തിനു പിന്നിൽ.