ബാഫ്റ്റ: നൊമാഡ്‌ലാൻഡിനു നാല് പുരസ്കാരം
Monday, April 12, 2021 11:50 PM IST
ല​​​​ണ്ട​​​​ൻ: കോ​​​​യി ചാ​​​​വോ​​​​യു​​​​ടെ നൊ​​​​മാ​​​​ഡ്‌​​​​ലാ​​​​ൻ​​​​ഡ് നാ​​​​ലു പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളു​​​മാ​​​​യി 74-ാമ​​​​ത് ബ്രി​​​​ട്ടീ​​​​ഷ് ഫി​​​​ലിം ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ അ​​​​വാ​​​​ർ​​​​ഡി(​​​​ബാ​​​​ഫ്റ്റ)​​​​ൽ തി​​​​ള​​​​ങ്ങി. ചാ​​​​വോ​​​​യാ​​​​ണു മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക, നൊ​​​​മാ​​​​ഡ്‌​​​​ലാ​​​​ൻ​​​​ഡി​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ന് ഫ്രാ​​​​ൻ​​​​സ് മ​​​​ക്ഡോ​​​​ർ​​​​മാ​​​​ഡ് മി​​​​ക​​​​ച്ച ന​​​​ടി​​​​യാ​​​​യി, മി​​​​ക​​​​ച്ച ഛായാ​​​​ഗ്ര​​​​ഹ​​​​ണ​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​ര​​​​വും ചി​​​ത്രം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.


"ദ ​​​​ഫാ​​​​ദ​​​​ർ' റിലെ ​​​അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ലൂ​​​ടെ മു​​​​തി​​​​ർ​​​​ന്ന ന​​​​ട​​​​ൻ അ​​​​ന്തോ​​​​ണി ഹോ​​​​പ്കി​​​​ൻ​​​​സ് മി​​​​ക​​​​ച്ച ന​​​​ട​​​​നാ​​​​യി. വൈ​​​​റ്റ് ടൈ​​​​ഗ​​​​ർ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ന് ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നാ​​​​യ ആ​​​​ദ​​​​ർ​​​​ശ് ഗൗ​​​​ര​​​​വ് മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം പി​​​​ടി​​​​ച്ചി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.