രക്തം കട്ടപിടിക്കുന്നു ; ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ വിതരണം നിറുത്തി
Wednesday, April 14, 2021 12:33 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ ര​​​​ക്തം ക​​​​ട്ട​​​​പി​​​​ടി​​​​ച്ചെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജോ​​​​ൺ​​​​സ​​​​ൺ ആ​​​​ന്‍ഡ് ജോ​​​​ൺ​​​​സ​​​​ൺ കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ൻ വി​​​​ത​​​​ര​​​​ണം യു​​​​എ​​​​സി​​​​ൽ ത​​​​ത്കാ​​​​ല​​​​ത്തേ​​ക്കു നി​​​​റു​​​​ത്തി​.

വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച ആ​​​​റു സ്ത്രീ​​​​ക​​​​ളി​​​​ലാ​​​​ണു ര​​​​ക്തം ക​​​​ട്ട​​​​പി​​​​ടി​​​​ച്ച​​​​തെ​​​​ന്നു സെ​​​​ന്‍റേ​​​​ഴ്സ് ഫോ​​​​ർ ഡി​​​​സീ​​​​സ് ക​​​​ൺ​​​​ട്രോ​​​​ൾ ആ​​​​ൻ​​​​ഡ് പ്രി​​​​വെ​​​​ൻ​​​​ഷ​​​​ൻ (സി​​​​ഡി​​​​സി​​​​പി), ഫു​​​​ഡ് ആ​​​​ൻ​​​​ഡ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​ഷ​​​​ൻ ചൊ​​​​വ്വാ​​​​ഴ്ച പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ര​​​​ക്തം ക​​​​ട്ട​​​​പി​​​​ടി​​​​ച്ച​​​​വ​​​​രി​​​​ൽ പ്ലേ​​​​റ്റ്‌​​​​ലെ​​​​റ്റു​​​ക​​​ളു​​​ടെ എ​​​​ണ്ണ​​​​ം കുറയു കയും ചെയ്തു. ഇ​​​​തു​​​​വ​​​​രെ 68 ല​​​​ക്ഷം ഡോ​​​​സ് ജോ​​​​ൺ​​​​സ​​​​ൺ ആ​​​​ൻ​​​​ഡ് ജോ​​​​ൺ​​​​സ​​​​ൻ വാ​​​​ക്സി​​​​ൻ യു​​​​എ​​​​സി​​​​ൽ ന​​​​ൽ​​​​കി​​​​ക്ക​​​​ഴി​​​​ഞ്ഞു. നേ​​​ര​​​ത്തെ വാ​​​​ക്സി​​​​നു പാ​​​​ർ​​​​ശ്വ​​​​ഫ​​​​ല​​​​ങ്ങ​​​​ളൊ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നി​​​​ല്ല.


ജോ​​​​ൺ​​​​സ​​​​ൺ ആ​​​​ൻ​​​​ഡ് ജോ​​​​ൺ​​​​സ​​​​ൺ വാ​​​​ക്സി​​​​നു പ​​​​ക​​​​രം മ​​​​റ്റു​​​​ള്ള​​​​വ ന​​​​ൽ​​​​കാ​​​​ൻ വാ​​​​ക്സി​​​​ൻ വി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. മോ​​​​ഡേ​​​​ണ, ഫൈ​​​​സ​​​​ർ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ വാ​​​​ക്സി​​​​നാ​​ണു യു​​​എ​​​സ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സി​​​​ഡി​​​​സി​​​​പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ജോ​​​​ൺ​​​​സ​​​​ൺ ആ​​​​ൻ​​​​ഡ് ജോ​​​​ൺ​​​​സ​​​​ൺ വാ​​​​ക്സി​​​​ൻ യൂ​​​​റോ​​​​പ്പി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള നീ​​​​ക്കം ക​​​ന്പ​​​നി ത​​​​ത്കാ​​​​ല​​​​ത്തേ​​ക്കു നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.