ദക്ഷിണ സുഡാനിൽ നിയുക്ത ബിഷപ്പിനു വെടിയേറ്റു
ദക്ഷിണ സുഡാനിൽ  നിയുക്ത ബിഷപ്പിനു വെടിയേറ്റു
Wednesday, April 28, 2021 12:30 AM IST
ജൂബാ: ദ​ക്ഷി​ണ സു​ഡാ​നി​ലെ റും​ബെ​ക് രൂ​പ​ത​യു​ടെ നി​യു​ക്ത ബി​ഷ​പ്പാ​യ ഇ​റ്റാ​ലി​യ​ൻ വൈ​ദി​ക​ൻ ഫാ. ​ക്രി​സ്റ്റ്യ​ൻ കാ​ർ​ലെ​സ്സാ​റെ​ അ​ജ്ഞാ​ത​രാ​യ തോ​ക്കു​ധാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. കാ​ലി​നു വെ​ടി​യേ​റ്റ ഫാ. ​ക്രി​സ്റ്റ്യ​ന്‍റെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ദ്യം റും​ബെ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കെ​നി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ നെ​യ്റോ​ബി​യി​ലേ​ക്കു വ്യോ​മ​മാ​ർ​ഗം കൊ​ണ്ടു​പോ​യി.

റും​ബെ​ക്കി​ൽ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഫാ. ​ക്രി​സ്റ്റ്യ​ന്‍റെ താ​മ​സ​സ്ഥ​ല​ത്ത് രാ​ത്രി ഒ​രു മ​ണി​യോ​ടെ എ​ത്തി​യ ര​ണ്ട് അ​ക്ര​മി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റി​യു​ടെ വാ​തി​ൽ വെ​ടി​വ​ച്ചു ത​ക​ർ​ത്തു. പു​റ​ത്തെ​ത്തി​യ ഫാ. ​ക്രി​സ്റ്റ്യ​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ത്ത​ശേ​ഷം അ​ക്ര​മി​ക​ൾ ഒ​ാടി ര​ക്ഷ​പ്പെ​ട്ടു. വൈ​ദി​ക​ന്‍റെ ഇ​രു​കാ​ലു​ക​ളി​ലു​മാ​യി മൂ​ന്നു​ത​വ​ണ വെ​ടി​യേ​റ്റു.


പ​ത്തു​വ​ർ​ഷ​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന റും​ബെ​ക് രൂ​പ​താ ബി​ഷ​പ് പ​ദ​വി​യി​ൽ ഫാ. ​ക്രി​സ്റ്റ്യ​നെ നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​നം മാ​ർ​ച്ച് എ​ട്ടി​നാ​ണു വ​ന്ന​ത്. ജൂ​ബാ​യി​ൽ ധ്യാ​നം ക​ഴി​ഞ്ഞ് 15നാ​ണ് അ​ദ്ദേ​ഹം റും​ബെ​ക്കി​ലെ​ത്തി​യ​ത്.

ഫാ. ​ക്രി​സ്റ്റ്യ​ന്‍റെ സൗ​ഖ്യ​ത്തി​നാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്രാ​ർ​ഥി​ക്കു​ന്ന​താ​യി വ​ത്തി​ക്കാ​ൻ പ്ര​സ് ഓ​ഫീ​സ് മേ​ധാ​വി മ​ത്തെ​യോ ബ്രൂ​ണി അ​റി​യി​ച്ചു. ത​ന്നെ ആ​ക്ര​മി​ച്ച​വ​രോ​ട് ക്ഷ​മി​ക്കു​ന്ന​താ​യി ഫാ. ​ക്രി​സ്റ്റ്യ​ൻ പി​ന്നീ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.