സഹായം പ്രഖ്യാപിച്ച് ഇമ്മാനുവൽ മക്രോൺ
സഹായം പ്രഖ്യാപിച്ച് ഇമ്മാനുവൽ മക്രോൺ
Wednesday, April 28, 2021 12:30 AM IST
പാ​രീ​സ്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ക്ലേ​ശി​ക്കു​ന്ന ഇ​ന്ത്യ​ക്ക് സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഫ്രാ​ൻ​സും. ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​റു​ക​ൾ അ​ട​ക്ക​മു​ള്ള വൈ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ അ​യ​ച്ചുന​ല്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ൺ അ​റി​യി​ച്ചു. ഇ​ന്ത്യ​യും ഫ്രാ​ൻ​സും ഒ​ന്നി​ച്ച് കോ​വി​ഡി​നെ​തി​രേ വി​ജ​യം വ​രി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്കി​ൽ ഹി​ന്ദി​യി​ലെ​ഴു​തി​യ പോ​സ്റ്റി​ൽ മ​ക്രോ​ൺ പ​റ​ഞ്ഞു.

വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, ദ്ര​വീ​കൃ​ത ഓ​ക്സി​ജ​ൻ ക​ണ്ടെ​യ്ന​റു​ക​ൾ, ഓ​ക്സി​ജ​ന്‍ ജ​ന​റേ​റ്റ​റു​ക​ൾ, മ​റ്റ് വൈ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണു ഫ്രാ​ൻ​സ് ന​ല്കു​ന്ന​ത്.


ക​ട​ൽ, വ്യോ​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​ഹാ​യം എ​ത്തി​ക്കു​ക​യെ​ന്ന് ഫ്ര​ഞ്ച് സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​തി​ന് ഇ​ന്ത്യ​യി​ലെ ഫ്ര​ഞ്ച് ക​ന്പ​നി​ക​ളു​ടെ സ​ഹാ​യമുണ്ടാ​കും. എ​ട്ട് ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​റു​ക​ൾ, ദ്ര​വീ​കൃ​ത ഓ​ക്സി​ജ​ൻ അ​ട​ങ്ങി​യ അ​ഞ്ച് ക​ണ്ടെ​യ്ന​റു​ക​ൾ, 28 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​യ​യ്ക്കു​ന്ന​ത്.

യു​എ​സ്, ബ്രി​ട്ട​ൻ, ജ​ർ​മ​നി, ഓ​സ്ട്രേ​ലി​യ, സിം​ഗ​പ്പു​ർ രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തേ ഇ​ന്ത്യ​ക്കു സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.