ബംഗ്ലാദേശിൽ ബോട്ടുകൾ കൂട്ടിയിടിച്ച് 26 മരണം
ബംഗ്ലാദേശിൽ ബോട്ടുകൾ കൂട്ടിയിടിച്ച് 26 മരണം
Tuesday, May 4, 2021 12:09 AM IST
ധാ​ക്ക: സെ​ൻ​ട്ര​ൽ ബം​ഗ്ലാ​ദേ​ശി​ൽ ബോ​ട്ട​പ​ക​ട​ത്തി​ൽ 26 മ​ര​ണം. ഷി​ബ്ചാ​ർ പ​ട്ട​ണ​ത്തി​നു സ​മീ​പം പ​ദ്മ ന​ദി​യി​ൽ മു​പ്പ​തി​ല​ധി​കം പേ​രെ ക​യ​റ്റി​യ ചെ​റി​യ സ്പീ​ഡ് ബോ​ട്ട് മ​ണ്ണു​ക​യ​റ്റി​വ​ന്ന മ​റ്റൊ​രു ബോ​ട്ടു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മു​പ്പ​തി​ല​ധി​കം പേ​രാ​ണ് യാ​ത്രാബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ണാ​താ​യ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ക്കു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത, പ​രി​ച​യ​മി​ല്ലാ​ത്ത ബാ​ല​നാ​ണ് യാ​ത്രാ ബോ​ട്ട് നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് കൂ​ടു​ത​ൽ ആ​ളു​ക​ളെ ബോ​ട്ടി​ൽ ക​യ​റ്റി​യി​രു​ന്നു.


ഒ​രു സ്ത്രീ​യു​ടെ​യും 25 പു​രു​ഷ​ന്മാ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് തെ​ര​ച്ചി​ൽ സം​ഘം ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ആ​റം​ഗ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.