മെക്സിക്കോയിൽ മെട്രോ മേൽപ്പാലം തകർന്ന് 23 മരണം
മെക്സിക്കോയിൽ മെട്രോ മേൽപ്പാലം തകർന്ന് 23 മരണം
Wednesday, May 5, 2021 12:06 AM IST
മെ​​​ക്സി​​​ക്കോ സി​​​റ്റി: മെ​​​ക്സി​​​ക്കോ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മെ​​​ക്സി​​​ക്കോ സി​​​റ്റി​​​യി​​​ൽ മെ​​​ട്രോ റെ​​​യി​​​ൽ മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ലൂ​​​ടെ ട്രെ​​​യി​​​ൻ ക​​​ട​​​ന്നു​​​പോ​​​ക​​​വേ പാ​​​ലം ത​​​ക​​​ർ​​​ന്ന് 23 പേ​​​ർ മ​​​രി​​​ച്ചു. 65 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഏ​​​ഴു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

ന​​​ഗ​​​ര​​​ത്തി​​​നു തെ​​​ക്കു​​​കി​​​ഴ​​​ക്ക് ഒ​​​ലി​​​വോ​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി എ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ട്രെ​​​യിനി​​​ന്‍റെ ര​​​ണ്ടു കാ​​​രി​​​യേ​​​ജു​​​ക​​​ൾ താ​​​ഴേ​​​ക്കു വീ​​​ണു തൂ​​​ങ്ങി​​​ക്കി​​​ട​​​ന്നു. പാ​​​ല​​​ത്തി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ താ​​​ഴ​​​ത്തെ റോ​​​ഡി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​തി​​​ച്ചു.


ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും തി​​​ര​​​ക്കേ​​​റി​​​യ മെ​​​ട്രോ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് മെ​​​ക്സി​​​ക്കോ സി​​​റ്റി​​​യി​​​ലേ​​​ത്. വ​​​ർ​​​ഷം 160 കോ​​​ടി പേ​​​ർ യാ​​​ത്ര​​​ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​ത്ര​​​യും വ​​​ലി​​​യ അ​​​പ​​​ക​​​ടം ഇ​​​താ​​​ദ്യ​​​മാ​​​ണ്.
2012ൽ ​​​നി​​​ർ​​​മി​​​ച്ച പു​​​തി​​​യ പാ​​​ത​​​യി​​​ൽ​​​പ്പെ​​​ട്ട പാ​​​ല​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.
2017ലെ ​​​ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച പാ​​​ല​​​ത്തി​​​ന് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.