കോവിഡ് വാക്സിന്‍റെ പേറ്റന്‍റ് പിൻവലിക്കാനുള്ള നീക്കത്തെ പിന്തുണച്ച് ഫ്രാൻസിസ് മാർപാപ്പ
കോവിഡ് വാക്സിന്‍റെ പേറ്റന്‍റ്  പിൻവലിക്കാനുള്ള നീക്കത്തെ  പിന്തുണച്ച് ഫ്രാൻസിസ് മാർപാപ്പ
Sunday, May 9, 2021 12:26 AM IST
റോം: ​​​​​കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​നു​​​​​ള്ള ബൗ​​​​​ദ്ധി​​​​​ക​​​​​സ്വ​​​​​ത്ത​​​​​വ​​​​​കാ​​​​​ശം പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കാ​​​​​നു​​​​​ള്ള യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ ​​​​​ബൈ​​​​​ഡ​​​​​ന്‍റെ നീ​​​​​ക്ക​​​​​ത്തി​​​​​നു പി​​​​​ന്തു​​​​​ണ​​​​​യു​​​​​മാ​​​​​യി ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യും.

വാ​​​​​ക്സി​​​​​ൻ വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു പു​​​​​തി​​​​​യ നീ​​​​​ക്കം കാ​​​​​ര​​​​​ണ​​​​മാ​​​​കും. ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ കോ​​​​വി​​​​ഡ് വാ​​​​​ക്സി​​​​​ൻ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള നീ​​​​​തി​​​​​പൂ​​​​​ർ​​വ​​ക​​​​​മാ​​​​​യ ഒ​​​​​രു മ​​​​​നോ​​​​​ഭ​​​​​വ​​​​ത്തി​​​​ലേ​​ക്കു പേ​​​​​റ്റ​​​​​ന്‍റ് താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി പ​​​​​ൻ​​​​​വ​​​​​ലി​​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം ന​​​​​മ്മെ ന​​​​​യി​​​​​ക്കു​​​​​ന്നു. വ്യ​​​​​ത്യ​​​​​സ്ത​​​​​വും സ​​​​​മ​​​​​ന്വ​​​​​യ​​​​​പൂർണവും നീ​​​​​തി​​​​​പൂ​​​​​ർ​​​​​വ്വ​​​​​വും സു​​​​​സ്ഥി​​​​​​​​​​ര​​​​​വു​​​​​മാ​​​​​യ ഒ​​​​​രു സാ​​​​​ന്പ​​​​​ത്തി​​​​​ക മാ​​​​​തൃ​​​​​ക സൃ​​​​​ഷ്ടി​​​​​ക്കാ​​​​​ൻ ഐ​​​​​ക്യ​​​​​ത്തി​​​​​ന്‍റെ മ​​​​​നോ​​​​​ഭാ​​​​​വം ന​​​​​മ്മെ പ്രാ​​​​​പ്ത​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്നും വീ​​​​​ഡി​​​​​യോ സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ മാ​​​​​ർ​​​​​പാ​​​​​പ്പ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.